സിറ്റിക്കെതിരെ വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ന് ന്യൂ കാസില്‍ യുണൈറ്റഡ്
രണ്ടില്‍ രണ്ടു വിജയം നേടി മികച്ച രീതിയില്‍ സീസണ്‍ ആരംഭിച്ച മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് ന്യൂ കാസില്‍ യുണൈറ്റഡിനെ നേരിടാന്‍ ഒരുങ്ങുന്നു.ഇന്ത്യന്‍ സമയം ഒന്‍പതു മണിക്ക് ന്യൂ കാസില്‍ ഹോം സ്റ്റേഡിയമായ സെന്റ് ജെയിംസ് പാര്‍ക്കില്‍ വെച്ചാണ് മത്സരം നടക്കാന്‍ പോകുന്നത്. കമ്മ്യൂണിറ്റി ഷീൽഡിൽ ലിവർപൂളിനോട് 3-1 തോൽവിക്ക് ശേഷം, പെപ് ഗാർഡിയോളയുടെ ടീം തുടർച്ചയായ മൂന്നാം ലീഗ് കിരീടത്തിന് വേണ്ടിയുള്ള ശ്രമം ആരംഭിച്ചത് വെസ്റ്റ് ഹാം യുണൈറ്റഡിലേക്കുള്ള ഒരു യാത്രയിലൂടെയാണ്.
ഇത്തവണ പ്രീമിയര്‍ ലീഗിലെ ടീമുകള്‍ കൈയും കണക്കും ഇല്ലാതെ ആണ് ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ചിലവ് ആക്കിയിരിക്കുന്നത്. അതിനാല്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗ് നേടുക എന്നത് കഴിഞ്ഞ സീസണുകളിലെക്കാള്‍ കൂടുതല്‍ ബുദ്ധിമുട്ടുള്ള കാര്യം ആയിരിക്കും.ഇനിയും സൈനിങ്ങുകള്‍ നടത്താന്‍ ചെല്‍സി ആഗ്രഹിക്കുന്നു,കൂടാതെ സമ്മര്‍ സൈനിങ്ങുകള്‍ എല്ലാം ആഴ്സണലിന് വേണ്ടി മികച്ച ഫോം കാഴ്ച്ചവെക്കുന്നു.ന്യൂ കാസില്‍ തന്നെ പല മേഘലയിലും വലിയ ട്രാന്‍സ്ഫറുകള്‍ ആണ് നടത്തിയിട്ടുള്ളത്.സ്ഥിതി കൂടുതല്‍ കടുപ്പം ആവാന്‍ സാധ്യതയുള്ളതിനാല്‍ ലഭിക്കുന്ന ഓരോ പോയിന്‍റും വിലപിടിപ്പ് ഉള്ളതാണ് എന്ന ബോധ്യം പെപ്പിനും ഉണ്ട്.അതിനാല്‍ വിലപ്പെട്ട മൂന്നു പോയിന്റ് നേടുക എന്നത് തന്നെ ആയിരിക്കും അദ്ധേഹത്തിന്റെ ഇന്നത്തെ മത്സരത്തിലെയും ലക്ഷ്യം.രണ്ട് ലീഗ് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയും ഉള്‍പ്പടെ നാല് പോയിന്‍റോടെ ന്യൂ കാസില്‍ പട്ടികയില്‍ ആറാം സ്ഥാനത്താണ്.