European Football Foot Ball Top News

സ്പെസിയയെ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ച് ഇന്‍റര്‍ മിലാന്‍

August 21, 2022

സ്പെസിയയെ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ച് ഇന്‍റര്‍ മിലാന്‍

ശനിയാഴ്ച നടന്ന സീരി എ യിലെ ആദ്യ ഹോം ഗെയിമിൽ സ്പെസിയയ്‌ക്കെതിരെ ഇന്റർ മിലാൻ 3-0 ന് സുഖകരമായ വിജയം നേടി.ഇത് തുടര്‍ച്ചയായ രണ്ടാം ലീഗ് വിജയം ആയതോടെ പോയിന്‍റ് പട്ടികയില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് ഇന്‍റര്‍ മിലാന്‍.ലൗട്ടാരോ മാർട്ടിനെസ്, ഹകാൻ കാൽഹാനോഗ്ലു, ജോക്വിൻ കൊറിയ എന്നിവര്‍ ആണ്  ഇന്ററിന് വേണ്ടി ഗോളുകൾ നേടിയത്.

രണ്ടു  പകുതിയിലും മികച്ച രീതിയില്‍ ആണ് ഇന്‍റര്‍ മിലാന്‍ സ്പെസിയക്കെതിരെ കളിച്ചത്. ഇന്‍റര്‍ ഗോള്‍ മുഖത് ഒരു ഷോട്ട് ഓണ്‍ ടാര്‍ഗറ്റ് പോലും നേടാന്‍ സ്പെസിയക്ക് ആവാത്തത് കളിയില്‍ ഇന്ററിന്റെ ആധിപത്യം എത്രതോള്ളം ആണെന്ന് തെളിയിക്കുന്നു.തന്റെ ടീമിന്‍റെ  ഇന്നലത്തെ മത്സരത്തിലുള്ള  പ്രകടനത്തില്‍ മാനേജര്‍ ഇന്‍സാഗി തൃപ്തി പ്രകടിപ്പിച്ചു. സീരി എയിലെയും കോപ്പ ഇറ്റാലിയയിലെയും ആകെ ഏഴു തവണ  കണ്ടുമുട്ടിയപ്പോഴും ഇന്റര്‍ മിലാനെതിരെ ഒരു  വിജയം നേടാന്‍ പോലും  സ്പെസിയക്ക് ആയില്ല.അടുത്ത വെള്ളിയാഴ്ച ഇന്റർ ലാസിയോയെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ സ്പെസിയയുടെ എതിരാളി സസുവോളോയായിരിക്കും.

Leave a comment