ലീഗിലെ ആദ്യ ജയത്തിനു വേണ്ടിയുള്ള ലെസ്ട്ടറിന്റെ കാത്തിരിപ്പ് തുടരുന്നു
കിംഗ് പവർ സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ലെസ്റ്റർ സിറ്റിയെ 2-1 ന് തോൽപ്പിച്ച് സതാംപ്ടൺ.ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ലീഗിലെ ദുര്‍ബലര്‍ ആയ സതാംപ്ടൺ ഗംഭീര തിരിച്ചുവരവ് നടത്തിയത്.ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം, 54-ാം മിനിറ്റിൽ ജെയിംസ് മാഡിസന്റെ ഫ്രീ കിക്കിലൂടെ ലെസ്റ്റർ ലീഡ് നേടി.
59 ആം മിനുട്ടില്‍ സെക്കൌ മാറക്ക് പകരം ചെ ആഡംസ് കളത്തിലേക്ക് ഇറങ്ങിയപ്പോള്‍ താരം മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറക്കും എന്ന് അരും കരുതി കാണില്ല.ബെഞ്ചിൽ നിന്ന് ഇറങ്ങി ഒമ്പത് മിനിറ്റിനുശേഷം ആഡംസ് സ്കോർ ചെയ്തു.മത്സരം സമനിലയിലേക്ക് പോകുമെന്ന് തോന്നിച്ചപ്പോള്‍ ജെയിംസ് വാർഡ്-പ്രൗസിന്റെ ക്രോസ് ഗോളാക്കി മാറ്റി വീണ്ടും താരം സതാംപ്ടണ് ലീഡ് നേടി കൊടുത്തു.സ്റ്റോപ്പേജ് ടൈമിൽ ആഡംസ് ഹാട്രിക്ക് നേടുന്നതിന്റെ വക്കില്‍ എത്തി എങ്കിലും അദ്ദേഹത്തിന്റെ ഷോട്ട് പോസ്റ്റിന് പുറത്തേക്ക് തെറിച്ചു.സതാംപ്ടൺ ജയത്തോടെ മൂന്ന് പോയിന്റ് നേടുകയും സ്റ്റാൻഡിംഗിൽ 12 ആം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തപ്പോള്‍ രണ്ടു തോല്‍വിയും ഒരു സമനിലയുമായി ലെസ്റ്റര്‍ സിറ്റി 18 സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.






































