“അത് ഇംഗ്ലണ്ട് ആണ്,അവിടെ അങ്ങനെ ആണ് ” – ലൂയിസ് സുവാരസ്
ക്രിസ്റ്റൽ പാലസ് ഡിഫൻഡർ ജോക്കിം ആൻഡേഴ്സനെ തല കൊണ്ട് ഇടിച്ച് റെഡ് കാര്‍ഡ് ലഭിച്ചു പുറത്തായത് ആയിരുന്നു കഴിഞ്ഞ ആഴ്ച്ചത്തെ ഇംഗ്ലീഷ് കായിക മാധ്യമങ്ങളുടെ പ്രധാന ചര്‍ച്ചാവിഷയം.മത്സരത്തില്‍ ലിവര്‍പൂള്‍ സമനില നേടി എന്ന് മാത്രമല്ല താരത്തിനു നല്ല വിമര്‍ശനം ലഭിക്കുകയും ചെയ്തിട്ടുണ്ട്.താരത്തിനു താന്‍ ഉപദേശിച്ചു എന്നും അദ്ധേഹത്തെ പോലൊരു ബുദ്ധിമാനായ കളിക്കാരന്‍ ഇതുപോലൊരു തെറ്റ് ആവര്‍ത്തിക്കില്ല എന്നും ടെലിമുണ്ടോയോട് സംസാരിച്ച ലൂയിസ് സുവാരസ് വെളിപ്പെടുത്തി.
“കഴിഞ്ഞ ദിവസം സംഭവിച്ച കാര്യങ്ങളുമായി ഞാൻ അവനോട് സംസാരിക്കുകയായിരുന്നു. അവന്‍ ഇംഗ്ലണ്ടില്‍ ആയത് കാരണം ആണ് ഇങ്ങനെ.ചെറിയ ചെറിയ കാര്യങ്ങള്‍ പോലും ഊതി വീര്‍പ്പിക്കപ്പെടും അവിടെ.അവര്‍ അവനെ വെറുതെ വിടാന്‍ പോകുന്നില്ല.ഇനിയുമേറെ വിമര്‍ശനങ്ങള്‍ ലഭിക്കും.അദ്ധേഹത്തെ പോലൊരു നല്ല ഫൂട്ട്ബോളര്‍ കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.” സുവാരസ് കൂട്ടിച്ചേര്‍ത്തു.ലിവർപൂളിൽ ആയിരിക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പാട്രിസ് എവ്രയോട് വംശീയ പരാമർശം നടത്തിയതിനു വിലക്ക് ലഭിക്കുകയും കൂടാതെ ബ്രാനിസ്ലാവ് ഇവാനോവിച്ചിനെ കടിച്ചതിനാല്‍ വലിയ വിമര്‍ശനങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു.






































