ട്രോയിസിനെ തകര്‍ത്ത് ലീഗില്‍ തുടര്‍ച്ചയായ രണ്ടാം വിജയം നേടാന്‍ ലിയോണ്‍
രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം ഗ്രൂപ്പാമ സ്റ്റേഡിയത്തിൽ ട്രോയിസിനെതിരെ സീസണിലെ തങ്ങളുടെ രണ്ടാമത്തെ ലീഗ് 1 ഗെയിം കളിക്കാന്‍ ഒരുങ്ങുകയാണ് ലിയോണ്‍.വാരാന്ത്യത്തിൽ ലോറിയന്റുമായുള്ള മത്സരം കുതിച്ചുയരുന്ന താപനിലയും വരൾച്ചയും മൂലം പിച്ച് കളിക്കാന്‍ ആവാത്ത വിധം മാറി എന്ന കാരണത്താല്‍ കളി മാറ്റിവെച്ചിരുന്നു.അതേസമയം ട്രോയസ് ടുലൂസിനോട് എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെട്ടു.ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.
ലീഗില്‍ ഒരു ജയം നേടിയ ലിയോണ്‍ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത് ഇരിക്കുമ്പോള്‍ രണ്ടു കളിയും തോറ്റ ട്രോയസ് പത്തൊന്‍പതാം സ്ഥാനത് ആണ്.കഴിഞ്ഞ സീസണില്‍ ലീഗില്‍ ഉടനീളം സ്ഥിരത കണ്ടെത്താന്‍ പാടുപ്പെട്ട ലിയോണ്‍ യുറോപ്പ്യന്‍ യോഗ്യത നഷ്ട്ടപ്പെടുതിയിരുന്നു. അതിനാല്‍ ഈ സീസണില്‍ തങ്ങളുടെ നഷ്ട്ടപ്പെട്ട യോഗ്യത വീണ്ടെടുക്കുക എന്ന ലക്ഷ്യത്തില്‍ കളിക്കുന്ന ലിയോണ്‍ ഇന്നത്തെ മത്സരത്തില്‍ ദുര്‍ബലര്‍ ആയ ട്രോയസിനെ പരാജയപ്പെടുത്തി മൂന്നു പോയിന്റ് നേടാനുള്ള ലക്ഷ്യത്തില്‍ ആയിരിക്കും പിച്ചിലേക്ക് ഇറങ്ങുന്നത്.






































