European Football Foot Ball Top News

യുവന്റസ്, എസി മിലാൻ, അത്‌ലറ്റിക്കോ മാഡ്രിഡ് – ക്രിസ്റ്റ്യൻ പുലിസിച്ചിന് വേണ്ടി ക്ലബുകളുടെ ഒരു നീണ്ട നിര

August 18, 2022

യുവന്റസ്, എസി മിലാൻ, അത്‌ലറ്റിക്കോ മാഡ്രിഡ് – ക്രിസ്റ്റ്യൻ പുലിസിച്ചിന് വേണ്ടി ക്ലബുകളുടെ ഒരു നീണ്ട നിര

യുവന്റസും എസി മിലാനും അത്‌ലറ്റിക്കോ മാഡ്രിഡും 2022-23 കാമ്പെയ്‌നിനായി ചെൽസി ഫോര്‍വേഡ്  ക്രിസ്റ്റ്യൻ പുലിസിച്ചിനെ ലോണിൽ സൈൻ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ട്.23-കാരന്റെ ഭാവി നിലവിൽ എവിടെ എന്തായിരിക്കുമെന്ന് ഒരു നിശ്ചയവും താരത്തിനും ചെല്‍സിക്കും ഇല്ല.ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് ഹ്രസ്വകാല അടിസ്ഥാനത്തിൽ താരത്തിനെ വിടാന്‍ ബ്ലൂസ് തയ്യാറാണെന്ന് പറയപ്പെടുന്നു.

Juventus, AC Milan, Atletico 'to battle Man United for Pulisic'

2022-23 സീസണിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്റർനാഷണൽ ലോണിൽ സൈൻ ചെയ്യാനുള്ള സാധ്യത മാഞ്ചസ്റ്റർ യുണൈറ്റഡ് അന്വേഷിക്കുന്നതായി ആരോപിക്കപ്പെടുന്നു.ഇന്നലെ വന്ന റിപ്പോര്‍ട്ട് ചൂടുപിടിക്കുന്നതിന് മുന്‍പ് തന്നെ മറ്റ് ക്ലബുകളും താരത്തിന്‍റെ സേവനത്തില്‍ അക്രിഷ്ട്ടര്‍ ആണ് എന്ന റിപ്പോര്‍ട്ട്  പ്രമുഘ ഇംഗ്ലീഷ് മാധ്യമമായ ഡെയ്‌ലി മെയിൽ ആണ് പബ്ലിഷ് ചെയ്തിരിക്കുന്നത്.ന്യൂകാസിൽ യുണൈറ്റഡും മത്സരരംഗത്തുണ്ടെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു.2022 ലോകകപ്പിൽ അമേരിക്കയെ പ്രതിനിധീകരിക്കുന്നതിന് മുന്നോടിയായി തനിക്ക് സ്ഥിരം ഗെയിം ടൈം ലഭിക്കണമെന്ന് ക്ലബ് മനെജ്മെന്റിനോട് താരം ആവശ്യപ്പെട്ടിരിന്നു.ഈ സീസണിലെ രണ്ടു മത്സരത്തിലും ആദ്യ ഇലവനില്‍ ഇടം നേടിയില്ല എങ്കിലും സബ് ആയി ഇടം നേടിയ താരം വളരെ കുറവ് സമയത്തിന് വേണ്ടിയാണെങ്കിലും ചെല്‍സിക്ക് വേണ്ടി കളിച്ചിരുന്നു.

Leave a comment