മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പറ്റിയത് എന്തായാലും തങ്ങള്‍ക്ക് സംഭവിക്കില്ല എന്ന് മെഴ്‌സിഡസ് മുതലാളി ടോട്ടോ വോള്‍ഫ്
മെഴ്‌സിഡസ് ചീഫ് ആയ ടോട്ടോ വോള്‍ഫ് താന്‍ നല്‍കിയ അവസാന അഭിമുഘത്തില്‍ വലിയ ടീമുകള്‍ എങ്ങനെ തങ്ങളുടെ പ്രകടനത്തില്‍ നിന്ന് താഴെ പോകുന്നു ,എപ്പോഴും ഒന്നാമത് ആയി തുടരാന്‍ അവര്‍ക്ക് കഴിയാത്തത് എന്ത് കൊണ്ടാണ് എന്നും വെളിപ്പെടുത്തി.അദ്ദേഹം തന്‍റെ കണ്ടെത്തലുകള്‍ വെളിപ്പെടുത്താന്‍ ഉപയോഗിച്ചത് ആകട്ടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയും.
“ഇതിന്‍റെ പ്രധാന കാരണം മനുഷ്യന്‍ സംതൃപ്തന്‍ ആയത് കൊണ്ടാണ്.ആവര്‍ക്ക് ഇപ്പോള്‍ കഠിന പ്രയത്നം അന്യമായിരിക്കുന്നു.അവര്‍ക്ക് ഇപ്പോള്‍ അതിമോഹം ഇല്ല.എന്നാല്‍ അലക്സ് ഫെര്‍ഗൂസന്‍ ഉണ്ടായിരുന്ന കാലത്ത് വിജയിക്കാന്‍ ഉള്ള ദാഹം അവര്‍ക്ക് അത് ഉണ്ടായിരുന്നു. അവര്‍ക്ക് എന്തെല്ലാം ചെയ്തുവോ അതിന് എല്ലാം എതിരായി പ്രവര്‍ത്തിക്കാന്‍ ആണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്.ഒരു കായിക ഇനത്തിലെ ഏതു ടീമും തുടർച്ചയായി എട്ട് ലോക ചാമ്പ്യൻഷിപ്പ് കിരീടങ്ങൾ നേടിയിട്ടില്ല.എന്നാല്‍ ഫോര്‍മുല വൺ ലോക കൺസ്ട്രക്‌റ്റേഴ്‌സില്‍ മെഴ്‌സിഡസ് അത് നേടി.അടുത്ത തവണ ഞങ്ങള്‍ കൂടുതല്‍ ആര്‍ത്തിയോടെ ആയിരിക്കും പ്രവര്‍ത്തിക്കാന്‍ പോകുന്നത്.ഞാന്‍ ഇതിലും വലിയ പ്രശ്നങ്ങള്‍ നേരിട്ടതിനാല്‍ ഇത് ഒരു വലിയ പ്രശ്നമായി കാണുന്നില്ല.”അദ്ദേഹം അഭിമുഖത്തില്‍ വെളിപ്പെടുത്തി.






































