വീണ്ടും ഒരു തിരിച്ചുവരവിലൂടെ റയല്‍ മാഡ്രിഡ് !!!
ഞായറാഴ്ച രാത്രി പവർ ഹോഴ്‌സ് സ്റ്റേഡിയത്തിൽ അൽമേരിയയെ 2-1ന് സ്കോര്‍ അവസാനിപ്പിച്ച ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ലാലിഗ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ ഒരു തിരിച്ചുവരവിലൂടെ വിജയം നേടി.ആറാം മിനിറ്റിൽ അൽമേരിയയുടെ ലാർജി റമസാനിയുടെ ഗോളിനു മറുപടി നല്‍കാന്‍ റയലിന് കാത്തിരിക്കേണ്ടി വന്നത് 61 മിനുറ്റ് വരെ ആയിരുന്നു.
ചാമ്പ്യൻസ് ലീഗും യുവേഫ സൂപ്പർ കപ്പും നേടിയ ആദ്യ 11-ൽ അഞ്ച് മാറ്റങ്ങൾ ഉൾപ്പെടുത്തിയ കാർലോ ആൻസലോട്ടിയുടെ ടീം ആദ്യ പകുതിയിലുടനീളം അല്‍മേരിയക്ക് മേല്‍ ധാരാളം സമ്മർദ്ദം ചെലുത്തിയിരുന്നു.ഒടുവില്‍ ലൂക്കാസ് വാസ്ക്വസ് നേടിയ ഗോളോടെ സ്കോര്‍ സമനിലയിലേക്ക് എത്തി.ഫെർലാൻഡ് മെൻഡിക്ക് പകരം ഇറങ്ങിയ ഇറങ്ങിയതിന് ശേഷം തന്റെ ആദ്യ ടച്ചിൽ തന്നെ ഗോള്‍ നേടിക്കൊണ്ട്, പകരക്കാരനായി അലബ മാഡ്രിഡിന് വേണ്ടി വിജയ ഗോള്‍ നേടി. പെനാൽറ്റി ഏരിയയ്ക്ക് തൊട്ടുപുറത്ത് ലൂക്കാ മോഡ്രിച്ചിനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കില്‍ ആണ് അദ്ദേഹം ഗോള്‍ നേടിയത്.






































