സ്പെയിന്‍ ,യൂറോപ്പ്യന്‍ ചാമ്പ്യന്മാര്‍ ലാലിഗ ഉദ്ഘാടന മത്സരത്തിനു ഒരുങ്ങുന്നു;എതിരാളികള്‍ അൽമേരിയ
നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ഉദ്ഘാടന ഗെയിം വീക്കിൽ ഡി ലോസ് ജുഗോസ് മെഡിറ്ററേനിയോസ് സ്റ്റേഡിയത്തില്‍ വെച്ച് ലാ ലിഗയിലേക്ക് മടങ്ങിയെത്തിയ അൽമേരിയയേ നേരിടാന്‍ ഒരുങ്ങുന്നു.ഇന്ത്യന്‍ സമയം രാത്രി ഒന്നര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.സ്പെയിനും യൂറോപ്പും കീഴടിക്കിയ റയലിന്റെ ലാലിഗയിലെ തുടക്ക മത്സരത്തിനു വേണ്ടി കാത്തിരിക്കുകയാണ് റയല്‍ ആരാധകര്‍.
ഹെൽസിങ്കിയിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ ബുധനാഴ്ച നടന്ന യുവേഫ സൂപ്പർ കപ്പ് പോരാട്ടത്തിൽ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ 2-0ന് തോൽപ്പിച്ച് മറ്റൊരു യൂറോപ്യൻ ട്രോഫി കൂടി കാബിനറ്റില്‍ എത്തിച്ച റയല്‍ വരുന്നത് കടുത്ത ആത്മവിശ്വാസത്തില്‍ ആണ്.റയല്‍ കഴിഞ്ഞാല്‍ കരിയര്‍ നിര്‍ത്തും എന്ന് അന്‍സലോട്ടി പ്രഖ്യാപ്പിച്ചതിനാല്‍ ,തന്റെ അവസാന സ്പെല്‍ റയലിന് വേണ്ടി ലാളിഗയും ചാമ്പ്യന്‍സ് ലീഗും നിലനിര്‍ത്തുക എന്നത് ആയിരിക്കും അദ്ധേഹത്തിന്റെ ലക്ഷ്യം.ഇത്തവണ പുതിയ സൈനിങ്ങുകളോടെ ബാഴ്സ ലാലിഗ കാമ്പെയിനില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തും എന്ന ഉത്തമ ബോധ്യം റയലിനുണ്ട്.അതിനാല്‍ മൂന്നു പോയിന്റ് നേടി ലാലിഗ കാമ്പെയിനിനു കിക്ക് സ്റ്റാര്‍ട്ട് നല്‍കുക എന്ന ലക്ഷ്യത്തില്‍ ആയിരിക്കും റയല്‍ പിച്ചിലേക്ക് ഇറങ്ങുന്നത്.






































