മോണ്ട്പെല്ലിയറിനെ 5-2ന് തൂക്കിയടിച്ച് പിഎസ്ജി
ശനിയാഴ്ച പാർക്ക് ഡെസ് പ്രിൻസസിൽ നടന്ന ലീഗ് 1 മല്‍സരത്തിൽ പാരിസ് സെന്റ് ജെർമെയ്ൻ 5-2ന് മോണ്ട്പെല്ലിയറിനെ തോൽപിച്ചു.ഒരു പെനാല്‍റ്റി പാഴാക്കി എങ്കിലും കൈലിയൻ എംബാപ്പെ, അരങ്ങേറ്റക്കാരൻ റെനാറ്റോ സാഞ്ചസ് എന്നിവര്‍ ഗോള്‍ കണ്ടെത്തിയപ്പോള്‍ ബ്രസീലിയന്‍ താരമായ നെയ്മര്‍ ഇരട്ട ഗോളോടെ പിഎസ്ജിയുടെ സ്കോര്‍ ബോര്‍ഡില്‍ ലീഡ് പിടിച്ചു.മോണ്ട്പെല്ലിയർ ഡിഫൻഡർ ഫാലേ സാക്കോയുടെ സെൽഫ് ഗോളും പിഎസ്ജിക്ക് തുണയായി.
നെയ്മര്‍ മത്സരത്തില്‍ തന്റെ മൂന്നാം ഗോള്‍ നേടി എങ്കിലും റഫറി ഓഫ്സൈഡ് വിധിച്ചത് മൂലം ശ്രമം വിഫലമായി.മോണ്ട്പെല്ലിയറിനു പ്രതീക്ഷ നൽകി കൊണ്ട് വാബി ഖസ്രി ഗോള്‍ നേടി എങ്കിലും അതിനു ശേഷം കൃത്യമായ ഇടവേളകളില്‍ പിഎസ്ജി ഗോള്‍ കണ്ടെതുന്നതില്‍ വിജയം നേടി.മോണ്ട്പെല്ലിയര്‍ക്ക് വേണ്ടി രണ്ടാം ഗോള്‍ എൻസോ ചാറ്റോ നേടി കൊടുത്തു എങ്കിലും 92 ആം മിനുട്ടില്‍ ആയിരുന്നതിനാല്‍ അത് ഒരാശ്വാസ ഗോളായി മാത്രം കലാശിച്ചു.






































