ജീസസിന്‍റെ ഇരട്ട ഗോള്‍ ഇരട്ട അസിസ്റ് ; ആഴ്സണലില്‍ ഒരു പുതിയ ഹീറോ ഉടലെടുത്തിരിക്കുന്നു
ലെസ്റ്റർ സിറ്റിയെ 4-2ന് എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ പരാജയപ്പെടുത്തി കൊണ്ട് ആഴ്സണല്‍ തങ്ങളുടെ വിജയകുതിപ്പ് തുടരുന്നു.ആദ്യ പകുതിയിൽ മികച്ച നിലവാരം പുലർത്തുകയും 23 മിനിറ്റിനുള്ളിൽ ലീഡ് നേടുകയും ചെയ്ത ആഴ്സണല്‍ പന്ത്രണ്ട് മിനുട്ടിനുള്ളില്‍ ലീഡ് ഇരട്ടിയാക്കി.ഇരു ഗോളുകളും പിറന്നത് സമ്മര്‍ സൈനിംഗ് ആയ ഗബ്രിയേല്‍ ജീസസിന്റെ ബൂട്ടില്‍ നിന്നാണ്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ വില്യം സാലിബ നേടിയ ഓണ്‍ ഗോളോടെ നേരിയ രീതിയില്‍ ആഴ്സണലിന് ലെസ്റ്റര്‍ സിറ്റി വെല്ലുവിളി ഉയര്‍ത്തുമെന്ന് വിചാരിച്ചു എങ്കിലും രണ്ടു മിനുട്ടിനുള്ളില്‍ തന്നെ ആഴ്സണല്‍ അതിനുള്ള മറുപടി നല്‍കി.വെസ്ലി ഫൊഫാനയും ഗോൾകീപ്പർ വാർഡും തമ്മില്‍ നടന്ന തെറ്റിദ്ധാരണ മുതലെടുത്ത് ഷാക്കയാണ് ആഴ്സണലിന് വേണ്ടി മൂന്നാം ഗോള്‍ നേടിയത്.74-ാം മിനിറ്റിൽ ജെയിംസ് മാഡിസൺ ലെസ്റ്ററിന് വേണ്ടി രണ്ടാം ഗോള്‍ നേടിയപ്പോള്‍ ഒരു മിനുട്ടിനുള്ളില്‍ തന്നെ ഗബ്രിയേല്‍ മാർട്ടിനെല്ലി ആഴ്സണലിന് വേണ്ടി നാലാം ഗോള്‍ നേടി.രണ്ടു ഗോളും രണ്ടു അസിസ്റ്റും നല്‍കി കൊണ്ട് ഗബ്രിയേല്‍ ജീസസ് ആഴ്സണല്‍ ആരാധകര്‍ക്ക് മുന്നില്‍ മികച്ച ഒരു ഹോം മത്സരത്തിനു വേദിയോരുക്കി.






































