European Football Foot Ball Top News

ലാലിഗയിലെ ആദ്യ മത്സരം ; സെവിയ്യ ഒസാസുനക്കെതിരെ

August 12, 2022

ലാലിഗയിലെ ആദ്യ മത്സരം ; സെവിയ്യ ഒസാസുനക്കെതിരെ

2022-23 ലാ ലിഗ കാമ്പെയ്‌നിന്റെ ഉദ്ഘാടന മത്സരത്തില്‍ വെള്ളിയാഴ്ച രാത്രി ഒസാസുന സെവിയ്യയെ പാംപ്ലോണയിലേക്ക് സ്വാഗതം ചെയ്യുന്നു.ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.കഴിഞ്ഞ സീസണിൽ ലാലിഗയില്‍ ഒസാസുന പത്താം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്,സെവിയ്യ കഴിഞ്ഞ മൂന്ന് സീസണുകളിലും പോലെ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

Sevilla boss Julen Lopetegui on July 30, 2022

കഴിഞ്ഞ സീസണില്‍  പകുതിവരെ സെവിയ്യ മാത്രമായിരുന്നു റയലിന് ലാലിഗ കിരീടത്തിനു വേണ്ടി വെല്ലുവിളി ഉയര്‍ത്തിയത്.എന്നാല്‍ അസ്ഥിരതയും ബാഴ്സയുടെയും അത്ലറ്റിക്കോ മാഡ്രിഡിന്റെയും ഫോമിലേക്കുള്ള തിരിച്ചുവരവും  സേവിയ്യയെ നാലാമത്തെ സ്ഥാനത്തേക്ക് തള്ളി.ഈ സീസണിലും അതെ ഫോം നിലനിര്‍ത്താന്‍ സെവിയ്യ ആഗ്രഹിക്കുന്നു എങ്കിലും അവരുടെ പ്രധാന താരങ്ങളായ ജൂൾസ് കൗണ്ടെയും ഡീഗോ കാർലോസും ടീം വിട്ടത് മാനേജര്‍ ലോപ്റ്റഗിക്ക് ഒരു തിരിച്ചടിയാണ്.മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോണിൽ അലക്സ് ടെല്ലസും റയൽ മാഡ്രിഡിൽ നിന്ന് മോചിതനായതിന് ശേഷം ഇസ്കോ ഒരു ഫ്രീ ട്രാൻസ്ഫറിലും ചേര്‍ന്നത് സേവിയ്യക്ക് ആശ്വാസം പകരുന്നു.പ്രീസീസനില്‍ ആഴ്സണലിനോടും ലെസ്റ്റർ സിറ്റിയോടും തുടർച്ചയായി തോൽവി ഏറ്റുവാങ്ങിയ അവര്‍ക്ക്  ഈ സീസണില്‍ മുന്നത്തെ സീസണിനെ അപേക്ഷിച്ച് പല വെല്ലുവിളികളും നേരിടേണ്ടി വരും.

Leave a comment