Foot Ball Top News

സെപ്റ്റംബറിൽ സിംഗപ്പൂരിനും വിയറ്റ്‌നാമിനുമെതിരെ ഇന്ത്യ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ കളിക്കും

August 12, 2022

സെപ്റ്റംബറിൽ സിംഗപ്പൂരിനും വിയറ്റ്‌നാമിനുമെതിരെ ഇന്ത്യ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ കളിക്കും

അടുത്ത വർഷത്തെ എഎഫ്‌സി ഏഷ്യൻ കപ്പ് ഫൈനലിനുള്ള തയ്യാറെടുപ്പുകൾ ശക്തമാക്കുന്ന ഇന്ത്യൻ പുരുഷ ദേശീയ ഫുട്‌ബോൾ ടീം സെപ്റ്റംബറിൽ രണ്ട് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ കളിക്കാൻ ഒരുങ്ങുകയാണ്.ജൂണിൽ കൊൽക്കത്തയിൽ നടന്ന വിജയകരമായ യോഗ്യതാ കാമ്പെയ്‌നിന് ശേഷം ഏഷ്യയിലെ പ്രീമിയർ മത്സരത്തിന് യോഗ്യത നേടിയ ബ്ലൂ ടൈഗേഴ്‌സ് സെപ്റ്റംബർ 24ന് സിംഗപ്പൂരിനെയും  സെപ്തംബർ 27ന് വിയറ്റ്നാമിനെയും നേരിടും.

ഫിഫ റാങ്കിങ്ങിൽ 104-ാം സ്ഥാനത്തുള്ള ബ്ലൂ ടൈഗേഴ്‌സിന് ചാർട്ടിൽ ഏഴ് സ്ഥാനങ്ങൾ മുന്നിട്ട് നില്‍ക്കുന്ന വിയറ്റ്നാമുമായുള്ള മത്സരം വളരെ കടുത്തത്‌ തന്നെ ആയിരിക്കും.സിംഗപ്പൂർ 159-ാം സ്ഥാനത്താണെങ്കിലും  ഇന്ത്യന്‍  ടീമിനെ  പരീക്ഷണം നല്‍കാന്‍ പോന്ന മരുന്ന് അവരുടെ പക്കല്‍ ഉണ്ട്.ഇന്ത്യന്‍ ഹെഡ് കോച്ച് സ്റ്റിമാക്ക്  ഈ മത്സരങ്ങള്‍ ടീമിനെ കൂടുതല്‍ സ്ഥിരത കൈവരുത്താന്‍ സഹായിക്കും എന്ന് വെളിപ്പെടുത്തി.അതേസമയം വിയറ്റ്നാമിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സിനെതിരായ പരിശീലന മത്സരവും താന്‍ ആവേശത്തോടെ ആണ് കാത്തിരിക്കുന്നത് എന്നും അദ്ദേഹം വെളിപ്പെടുത്തി.

Leave a comment