റോസ് ബൗളിൽ 93,702 ആരാധകർക്ക് മുന്നിൽ റയൽ മാഡ്രിഡ് യുവന്റസിനെ 2-0 ന് പരാജയപ്പെടുത്തി
അമേരിക്കൻ പര്യടനത്തിന്റെ അവസാന മത്സരത്തിൽ പസഡെനയിലെ റോസ് ബൗളിൽ 93,702 കാണികൾക്ക് മുന്നിൽ റയൽ മാഡ്രിഡ് യുവന്റസിനെ 2-0 ന് പരാജയപ്പെടുത്തിയപ്പോൾ കരിം ബെൻസെമ പ്രീസീസണിലെ തന്റെ രണ്ടാം ഗോൾ നേടി.വിനീഷ്യസ് ജൂനിയറിനെ ഡാനിലോ ഫൌള് ചെയ്തത് മൂലം 19-ാം മിനിറ്റിൽ പെനാൽറ്റിയിൽ നിന്ന് ബെൻസെമ മാഡ്രിഡിനെ മുന്നിലെത്തിച്ചു.
പകരക്കാരനായ മാർക്കോ അസെൻസിയോ ജീസസ് വല്ലെജോയുടെ ക്രോസിൽ നിന്ന് ഗോള്‍ നേടിയതോടെ റയല്‍ ലീഡ് ഇരട്ടിയാക്കി.ബുധനാഴ്ച ക്ലബ്ബ് അമേരിക്കയുമായി 2-2ന് സമനില വഴങ്ങിയ ടീമിൽ അഞ്ച് മാറ്റങ്ങളോടെ ആണ് ഇന്നത്തെ മത്സരത്തില്‍ റയല്‍ കളിക്കാന്‍ ഇറങ്ങിയത്.ഇതേ ടീമിനെ ആയിരിക്കും ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെതിരെ യുവേഫ സൂപ്പർ കപ്പ് ഫൈനല്‍ മത്സരത്തില്‍ അന്‍സലോട്ടി ഉപയോഗിക്കാന്‍ പോകുന്നത്.






































