പാരീസ് സെന്റ് ജെർമെയ്ൻ ഒരു സ്‌പോർട്‌സ് സൈക്കോളജിസ്റ്റിനെ നിയമിക്കാന്‍ ഒരുങ്ങുന്നു
പാരീസ് സെന്റ് ജെർമെയ്ൻ തങ്ങളുടെ ചാമ്പ്യൻസ് ലീഗ് ലക്ഷ്യത്തിലേക്ക് അടുത്ത അടുത്ത പടി വെക്കുന്നതിന് ഒരു സ്‌പോർട്‌സ് സൈക്കോളജിസ്റ്റിനെ നിയമിക്കാനുള്ള ധീരമായ നടപടി സ്വീകരിച്ചതായി റിപ്പോർട്ട്.2022/23 സീസണിന് മുന്നോടിയായി പാർക് ഡെസ് പ്രിൻസസിലെ മാനസികാവസ്ഥ മാറ്റാൻ ലൂയിസ് കാംപോസ് ശ്രമിക്കുന്നു.സമീപകാല സീസണുകളിൽ തങ്ങളുടെ മോശം യൂറോപ്യൻ റെക്കോർഡ് മറക്കുന്നു എന്ന വാര്‍ത്ത പുറത്തു വിട്ടത് സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോര്‍ട്ടിവോയാണ്.
കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് റൗണ്ട് ഓഫ് 16-ന് റയൽ മാഡ്രിഡിനെതിരായ നാടകീയമായ തോല്‍വിയാണ് പിഎസ്ജിക്ക് ഇതില്‍ ഏറ്റവും നിരാശ സമ്മാനിക്കുന്നത്.എസ്റ്റാഡിയോ സാന്റിയാഗോ ബെർണബ്യൂവിൽ കരീം ബെൻസെമയുടെ രണ്ടാം പകുതിയിലെ ഹാട്രിക്ക് ആണ് കളി മാറ്റിമറച്ചത്.മെസ്സി-നെയ്മര്‍-എംബാപ്പേ എന്നിവര്‍ അടങ്ങുന്ന മുന്നേറ്റ നിരയും റാമോസ് -മാര്‍ക്കിന്യോസ് നയിക്കുന്ന പ്രതിരോധ നിരയും അവരെ യൂറോപ്പിലെ തന്നെ ഏറ്റവും അപകടക്കാരികള്‍ ആക്കുമെങ്കിലും പ്രധാനപ്പെട്ട മത്സരങ്ങളില്‍ കാലിടറുന്നത് ആണ് പിഎസ്ജിയുടെ പ്രധാന പ്രശ്നം.






































