ഇത് ആഴ്സണലിന്റെ തുടര്‍ച്ചയായ മൂന്നാം വിജയം !!!
പ്രീമിയർ ലീഗ് ക്ലബ് യുണൈറ്റഡ് സ്റ്റേറ്റ്സിൽ പ്രീസീസൺ തുടരുന്നതിനിടെ ബുധനാഴ്ച രാത്രി എക്സ്പ്ലോറിയ സ്റ്റേഡിയത്തിൽ എംഎൽഎസ് ടീമായ ഒർലാൻഡോ സിറ്റി എസ്‌സിക്കെതിരെ ആഴ്സണൽ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ജയം നേടി.അഞ്ചാം മിനിറ്റിൽ ആഴ്‌സണലിന്റെ ഗബ്രിയേൽ മാർട്ടിനെല്ലി ഗോള്‍ നേടി ലീഡ് നേടി എങ്കിലും ഓർലാൻഡോയുടെ ഫാകുണ്ടോ ടോറസ് 29 ആം മിനുട്ടില്‍ സമനില നേടി ആദ്യ പകുതി തീരുമ്പോള്‍ ആഴ്സണലിനെ സമനിലയില്‍ തളച്ചിരുന്നു.
രണ്ടാം പകുതിയിൽ മൈക്കൽ അർട്ടെറ്റ നിരവധി മാറ്റങ്ങൾ വരുത്തി.66-ാം മിനിറ്റിൽ എഡ്ഡി എൻകെറ്റിയ ആഴ്‌സണലിനെ വീണ്ടും മുന്നില്‍ എത്തിച്ചു.ഒർലാൻഡോയുടെ പെഡ്രോ ഗല്ലെസിനെ എളുപ്പത്തിൽ മറികടന്ന് റെയ്‌സ് നെൽസണും ഗണ്ണേഴ്‌സിന് വേണ്ടി മൂന്നാം ഗോളും കൂട്ടിച്ചേർത്തു.ഇത് തങ്ങളുടെ തുടര്‍ച്ചയായ മൂന്നാം പ്രീ സീസണ്‍ വിജയം ആണ് ആഴ്സണല്‍ നേടിയിരിക്കുന്നത്.ജൂലൈ 23ന് ക്യാമ്പിംഗ് വേൾഡ് സ്റ്റേഡിയത്തിൽ ചെൽസിക്കെതിരെയാണ് ആഴ്സണലിന്റെ അടുത്ത മത്സരം.