Athletics Top News

ഏഷ്യന്‍ ഗെയിംസ് അടുത്ത വർഷം നടത്താന്‍ തീരുമാനമായി, വേദി ചൈന തന്നെ

July 19, 2022

author:

ഏഷ്യന്‍ ഗെയിംസ് അടുത്ത വർഷം നടത്താന്‍ തീരുമാനമായി, വേദി ചൈന തന്നെ

2022-ല്‍ നടക്കേണ്ടിയിരുന്ന ഏഷ്യന്‍ ഗെയിംസ് അടുത്ത വർഷം നടത്താന്‍ തീരുമാനമായി. വേദിയായി തെരഞ്ഞെടുത്ത ചൈന തന്നെ 2023 ഏഷ്യന്‍ ഗെയിംസിന് വേദിയാകുമെന്നതാണ് പ്രത്യേകത. ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2023 സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ടുവരെയാണ് ഏഷ്യന്‍ ഗെയിംസ് നടക്കുക.

2022 സെപ്റ്റംബറിലാണ് ആദ്യം ഏഷ്യന്‍ ഗെയിംസ് നടത്താന്‍ തീരുമാനിച്ചതെങ്കിലും കൊവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടര്‍ന്ന് ഗെയിംസ് 2023-ലേക്ക് നീട്ടിവെക്കുകയായിരുന്നു. അതോടൊപ്പെ ചൈനയ്ക്ക് പകരം മറ്റേതെങ്കിലുമൊരു ഏഷ്യന്‍ രാജ്യം ഗെയിംസിന് ആതിഥേയത്വം വഹിക്കുമെന്നാണ് കരുതപ്പെട്ടത്. എന്നാല്‍ അവസാനനിമിഷം ചൈന തന്നെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ചൈനയിലെ ഹാങ്ഷൂ നഗരമാണ് ഗെയിംസിന് വേദിയാകുന്നത്. ഏകദേശം പതിനായിരത്തിലധികം കായികതാരങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയാണ് ഏഷ്യന്‍ ഗെയിംസ്. 2018-ലാണ് അവസാനമായി ഏഷ്യന്‍ ഗെയിംസ് നടന്നത്. ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത വേദിയായ 2018 ഏഷ്യന്‍ ഗെയിംസില്‍ 289 മെഡലുകളുമായി ചൈനയാണ് ഒന്നാമതെത്തിയത്. ഇന്ത്യ 69 മെഡലുകള്‍ നേടി എട്ടാം സ്ഥാനത്തെത്തി.

Leave a comment