റയൽ മാഡ്രിഡ് താരം ഫെഡെ വാൽവെർഡെക്കും കാമുകിക്കും മയക്ക് മരുന്ന് നല്‍കി കൊള്ളയടിച്ചു
കഴിഞ്ഞ മാസം സ്പാനിഷ് ദ്വീപിൽ അവധി ആഘോഷിക്കുന്നതിനിടെ റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ഫെഡെ വാൽവെർഡെയുടെ കുടുംബത്തിന്‍റെ കൈയ്യില്‍ നിന്ന് 10,000 യൂറോ മോഷ്ട്ടിക്കപ്പെട്ടതായി താരത്തിന്റെ ഭാര്യയും പത്രപ്രവർത്തകയും കൂടിയായ മിന ബോണിനോ വെളിപ്പെടുത്തി.ഇൻസ്റ്റാഗ്രാമിൽ പുറത്തിറക്കിയ ഒരു ദൈർഘ്യമേറിയ പ്രസ്താവനയിൽ, യാത്രയ്ക്കിടെ അജ്ഞാതമായ ഒരു പദാർത്ഥം ഉപയോഗിച്ച് ദമ്പതികളെ മയക്കി കിടത്തിയാണ് മോഷണം നടത്തിയതെന്ന് പറയുന്നത്.
രാത്രി ഭക്ഷണം കഴിച്ചത് മാത്രമേ ഓര്‍മയില്‍ ഉള്ളൂ എന്നും പിറ്റേ ദിവസം ഓര്‍മ വരുമ്പോള്‍ എല്ലാം കീഴ്മേല്‍ മറിഞ്ഞ പ്രതീതിയായിരുന്നു എന്നും അവര്‍ വെളിപ്പെടുത്തി.അവരുടെ രക്തത്തിൽ കൊക്കെയ്ൻ, മരിജുവാന, എക്സ്റ്റസി, ആംഫെറ്റാമൈൻസ് അല്ലെങ്കിൽ ആന്റീഡിപ്രസന്റ്സ് ഉണ്ടോ എന്ന് കാണിക്കാൻ പിന്നീട് ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോയി – എന്നാൽ നെഗറ്റീവ് ആയിരുന്നു ഫലം.കവർച്ചയ്ക്ക് ശേഷം ദമ്പതികൾ സ്ഥലം മാറിയെങ്കിലും രണ്ടാഴ്ച കൂടി ഐബിസയിൽ തുടർന്നുവെന്ന് മാർക്ക അവകാശപ്പെടുന്നു.






































