European Football Foot Ball Top News

സൺ ഹ്യൂങ്-മിൻ ടോട്ടൻഹാം ഹോട്സ്പറിനെ പ്രീ സീസണ് വേണ്ടി ദക്ഷിണ കൊറിയയിലേക്ക് സ്വാഗതം ചെയ്തു

July 10, 2022

സൺ ഹ്യൂങ്-മിൻ ടോട്ടൻഹാം ഹോട്സ്പറിനെ പ്രീ സീസണ് വേണ്ടി ദക്ഷിണ കൊറിയയിലേക്ക് സ്വാഗതം ചെയ്തു

തങ്ങളുടെ പ്രീ സീസൺ ടൂറിനായി എത്തിയ ടോട്ടൻഹാം ഹോട്‌സ്‌പർ കളിക്കാർക്ക് ദക്ഷിണ കൊറിയൻ ആരാധകർ വമ്പിച്ച സ്വീകരണം നൽകി, അവരെ സ്വാഗതം ചെയ്യാൻ ടോട്ടന്‍ഹാം കൊറിയന്‍ താരം   സോൺ ഹ്യൂങ്-മിനും എത്തിയിരുന്നു.തന്റെ ടീമംഗങ്ങളെ സ്വാഗതം ചെയ്യുന്ന ഒരു ബോർഡ് പിടിച്ച്, ടീമംഗങ്ങൾ വരുന്നതിന് മുമ്പ് സണ്‍ എയര്‍പോര്‍ട്ടില്‍ ഉണ്ടായിരുന്നു.അടുത്ത ശനിയാഴ്ച സെവിയ്യയിൽ കളിക്കുന്നതിന് മുമ്പ്, ബുധനാഴ്ച ടീം കെ ലീഗിനെതിരായ മത്സരത്തോടെ ലണ്ടന്‍ ക്ലബ് പ്രീ സീസണ് തുടക്കം കുറിച്ചെക്കും.

Harry Kane waves at fans in Seoul. Image: Alamy

സെർജിയോ റെഗ്വിലോൺ, ജിയോവാനി ലോ സെൽസോ, ടാംഗുയ് എൻഡോംബെലെ, ഹാരി വിങ്ക്‌സ് എന്നിവരെ യാത്രയില്‍ നിന്ന് ഒഴിവാക്കി മാനേജര്‍ അന്റോണിയോ  കൊണ്ടേ അപ്രതീക്ഷിത നീക്കം ആണ് നടത്തിയിരിക്കുന്നത്.

Leave a comment