ഡി ലൈറ്റിന്റെ സൈനിങ് പൂർത്തിയാക്കാൻ ചെൽസി മുൻപന്തിയിൽ
യുവന്റസ് ഡിഫൻഡർ മത്തിജസ് ഡി ലിഗ്റ്റിന് വേണ്ടിയുള്ള ക്യൂവിൽ നിലവിൽ ചെൽസിയാണ് മുന്നിൽ.ഡി ലൈറ്റ് തന്റെ യുവന്റസ് കരാറിന്റെ അവസാന രണ്ട് വർഷത്തിലേക്ക് പ്രവേശിക്കാൻ പോകുമ്പോൽ താരത്തിന് വേണ്ടി വല വിരിച്ചിരിക്കുന്ന ക്ലബുകൾ അനേകം ആണ്.ഈ അടുത്ത് താരം നല്കിയ അഭിമുഖത്തിൽ നിന്നു മറ്റൊരു ക്ലബിലേക്ക് കരിയർ മാറാൻ താൻ ആഗ്രഹിക്കുന്നു എന്ന് വെളിപ്പെടുത്തിയിരുന്നു.
തുടർച്ചയായി രണ്ടു കൊല്ലം നാലാം സ്ഥാനം എന്നത് ടീമിന്റെ മോശം ഫോം തെളിയിക്കുന്നു.അതിനാൽ നല്ല സ്പോർട്ടിങ് പ്രോജക്റ്റ് ഉള്ള ക്ലബുകളിലേക്ക് പോകാൻ ഡി ലൈറ്റ് ആഗ്രഹിക്കുന്നു.കില്ലെനി,ബോന്നൂച്ചി എന്നിവർ പരിക്ക് പറ്റി പോയപ്പോൾ അവരുടെ അഭാവം നികത്താൻ തനിക്ക് പറ്റുമെന്ന് താൻ തെളിയിച്ചതായും ഡി ലൈറ്റ് കരുതുന്നു.ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി എന്നിവരെല്ലാം ഡി ലൈറ്റിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്, എന്നാൽ കാൽസിയോമെർകാറ്റോയുടെ അഭിപ്രായത്തിൽ, ബ്ലൂസാണ് താരത്തിന്റെ സൈന് നേടുന്നതിൽ സാധ്യത കൂടുതൽ ഉള്ള ക്ലബ്.






































