ഭാവിയിലെ മർച്ചൻഡൈസിംഗ്, ടിവി അവകാശങ്ങൾ വിൽക്കുന്നതിന് ബാഴ്സ അംഗങ്ങൾ വോട്ട് ചെയ്തു
ഈ വേനൽക്കാലത്ത് ക്ലബ്ബിന്റെ ട്രാൻസ്ഫർ പ്ലാനുകൾക്ക് പണം വഴി മുടക്കാതിരിക്കാൻ ബാഴ്സലോണയുടെ അംഗങ്ങൾ ഭാവിയിലെ വ്യാപാര, ടെലിവിഷൻ അവകാശങ്ങൾ വിൽക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തു.സബ്സിഡിയറി കമ്പനിയായ ബാഴ്സ ലൈസൻസിംഗ് ആൻഡ് മെർച്ചൻഡൈസിംഗിൽ (ബിഎൽഎം) 49.9% വരെ ഓഹരി വിൽക്കാനും അവരുടെ ഭാവി വരുമാനത്തിന്റെ 25% ലാലിഗ ടെലിവിഷൻ അവകാശങ്ങളിൽ നിന്ന് വിറ്റഴിക്കാനും ബാഴ്സ അംഗങ്ങൾ സമ്മതിച്ചു.
ഇപ്പോൾ നടപ്പിലാക്കാൻ അനുമതിയുള്ള രണ്ട് ഡീലുകളിൽ നിന്നും 700 ദശലക്ഷം യൂറോ കൊണ്ടുവരാൻ ബാഴ്സ പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് ജോവാൻ ലാപോർട്ട പറഞ്ഞു.25 വർഷം വരെയാണ് കരാർ., പരിശീലകൻ സാവി ഹെർണാണ്ടസിന്റെ പദ്ധതികളിൽ ഉൾപ്പെടാത്ത 10-ലധികം കളിക്കാരെ പറഞ്ഞയാക്കാൻ പദ്ധതിയിടുകയാണ് ബാഴ്സ,കൂടാതെ ടീമിന്റെ ഏറ്റവും വലിയ വരുമാനക്കാരിൽ ചിലരുമായി കൂടുതൽ വേതനം വെട്ടിക്കുറയ്ക്കാനുള്ള ചർച്ചകൾ നടത്തുന്നു.ഒരു ബില്യണ്‍ മുകളിൽ ബാധ്യതയുള്ള ബാഴ്സയുടെ വേതന ബിൽ 560 മില്യൺ യൂറോയാണ്. അത് ചുരുക്കി 400 മില്യൺ യൂറോ ആക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്ന് ധനകാര്യ വൈസ് പ്രസിഡന്റ് എഡ്വേർഡ് റോമിയു പറഞ്ഞു.






































