ഇറ്റലിയെ തകർത്ത് ജർമനി !!!!
തങ്ങളുടെ ആദ്യ നേഷൻസ് ലീഗ് A3 വിജയം ഗംഭീരമാക്കി ജർമനി.അക്രമണ ഫുട്‌ബോളിന്റെ മിന്നുന്ന പ്രകടനത്തോടെ ജർമ്മനി ചൊവ്വാഴ്ച ഇറ്റലിയെ 5-2 ന് തകർത്തു.ജോഷ്വ കിമ്മിച്ച്, ഇൽകെ ഗുണ്ടോഗൻ, തോമസ് മുള്ളർ എന്നിവരുടെ ഗോളുകൾക്ക് ശേഷം ടിമോ വെർണർ തൊട്ടടുത്ത നിമിഷങ്ങളിൽ നേടിയ ഇരട്ട ഗോളും കൂടി ആയതോടെ 70 മിനുട്ട് കഴിഞ്ഞപ്പോൾ എതിരില്ലാത്ത അഞ്ചു ഗോളിന് മുന്നിൽ ആയിരുന്നു ജർമനി.
79 ആം മിനുട്ടിൽ കൗമാരക്കാരനായ വിൽഫ്രഡ് ഗ്നോണ്ടോ ഇറ്റലിയുടെ മുഖം രക്ഷിക്കാൻ ആയി ആദ്യ ഗോൾ നേടി.ഇഞ്ചുറി ടൈമിൽ അലസാൻഡ്രോ ബാസ്റ്റോണിയുടെ രണ്ടാം ഗോളും കൂടി ആയതോടെ സ്കോർ നില 5 – 2. തോൽവി ഇറ്റലിയെ ഒന്നിൽ നിന്നു മൂന്നാം സ്ഥാനത്തേക്ക് എത്തിച്ചപ്പോൾ ജർമനി ഒരു പടി കയറി രണ്ടാം സ്ഥാനത്തേക്ക് എത്തി.






































