European Football Foot Ball Top News

ജൂഡ് ബെല്ലിംഗ്ഹാമിനെ തങ്ങളുടെ കൂടാരത്തിലേക്ക് എത്തിക്കാനുള്ള ചർച്ച റയൽ ആരംഭിച്ചു

June 15, 2022

ജൂഡ് ബെല്ലിംഗ്ഹാമിനെ തങ്ങളുടെ കൂടാരത്തിലേക്ക് എത്തിക്കാനുള്ള ചർച്ച റയൽ ആരംഭിച്ചു

ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിംഗ്ഹാമിന്  വേണ്ടിയുള്ള മെഗാ നീക്കം സംബന്ധിച്ച് റയൽ മാഡ്രിഡ് ചർച്ചകൾ ആരംഭിച്ചു.ബർമിംഗ്ഹാം സിറ്റി അക്കാദമിയിലൂടെ ഫൂട്ബോളിലേക്ക് എത്തിയ  ബെല്ലിംഗ്ഹാം ലോകത്തിലെ   ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായി ചുരുങ്ങിയ കാലം കൊണ്ട് പേരെടുത്തു.അടുത്ത സീസണിൽ താരം ബുണ്ടസ്ലിഗ വിടാൻ ഒരുങ്ങിയിരിക്കുകയാണ് ,അതും കാത്ത് യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ക്ലബുകൾ ട്രാൻസ്ഫർ മാർക്കറ്റിൽ നിൽപ്പുണ്ട്.

Image: PA

കാഡെന സെറിൽ പ്രവത്തിക്കുന്ന റിപ്പോർട്ടർ  ഫ്രാൻസിസ്കോ ജോസ് ഡെൽഗാഡോ പറയുന്നതനുസരിച്ച്, ബെല്ലിംഗ്ഹാം റയലിന്റെ പ്രധാന ലക്ഷ്യമാണ്.2023 വേനൽക്കാലത്ത് 90 മില്യൺ യൂറോയ്ക്ക് അവനെ സ്വന്തമാക്കാമെന്ന് അവർ വിശ്വസിക്കുന്നു.വിനീഷ്യസ് ജൂനിയറിന് ഒരു സ്പാനിഷ് പാസ്‌പോർട്ട് ലഭിക്കുന്നതുവരെ ബെല്ലിംഗ്ഹാമിന് രജിസ്റ്റർ ചെയ്യാൻ കഴിയില്ല എന്നതിനാൽ ലോസ് ബ്ലാങ്കോസിന് കാത്തിരിക്കേണ്ടി വരും.ബ്രസീൽ രാജ്യാന്തര താരമായ വിനീഷ്യസിന് സ്പാനിഷ് പാസ്പോർട്ടിനു വേണ്ടി താരം റയൽ മുഖേന അപേക്ഷിച്ചിട്ടുണ്ട്.

Leave a comment