പ്രൊഫഷണലല്ല !!! ജെറാർഡ് പിക്വെയുടെ സേവനം ഇനി സാവിക്ക് ആവശ്യമില്ല
ഇതിഹാസ സ്പാനിഷ് ഡിഫൻഡർ ജെറാർഡ് പിക്വെ ബാഴ്‌സലോണയിൽ ഇനി ആവശ്യമില്ലെന്ന് സാവി പറഞ്ഞതായി സ്പാനിഷ് മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.പിച്ചിന് പുറത്തുള്ള പിക്വെയുടെ പെരുമാറ്റം പ്രൊഫഷണലായി കണക്കാക്കപ്പെട്ടിട്ടില്ലെന്നും 35-കാരന്റെ വഷളായ ശാരീരികാവസ്ഥ ടീമിന്റെ ആവശ്യകതകൾ നിറവേറ്റുന്നില്ല എന്നും ബാഴ്സയും സാവിയും കരുതുന്നു.
സ്പാനിഷ് ന്യൂസ് ഔട്ട്‌ലെറ്റ് സ്‌പോർട്ട് അനുസരിച്ച്, തന്റെ മുൻ ടീമംഗവുമായുള്ള സാവിയുടെ പ്രധാന ആശങ്ക പിച്ചിന് പുറത്തുള്ള അദ്ദേഹത്തിന്റെ ഒന്നിലധികം ബിസിനസ്സ് താൽപ്പര്യങ്ങളാണ്, കൂടാതെ കറ്റാലൻ ക്ലബ്ബ് പിക്വെയ്ക്ക് 34.3 ദശലക്ഷം പൗണ്ട് കൂലി നൽകാനുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.ബാഴ്‌സലോണയ്‌ക്കായി 602 മത്സരങ്ങൾ കളിച്ച തനിക്ക് ഇപ്പോഴും സാവിക്കും ക്ലബിനും വലിയ മുതൽക്കൂട്ടാകാൻ കഴിയുമെന്ന് പിക്വെ ആത്മവിശ്വാസം പ്രകടിപ്പിച്ചു എന്നും ക്ലബിന് വേണ്ടി എന്നത്തേക്കാളും കഠിനമായി പരിശീലിക്കുമെന്നും അദ്ദേഹം സാവിക്ക് ഉറപ്പ് നല്കിയതായും റിപ്പോർട്ടിൽ ഉണ്ട്.ഒരു പുതിയ ഡിഫൻസിലൂടെ ടീമിനെ കെട്ടിയുറപ്പിക്കാൻ ശ്രമിക്കുന്ന സാവിക്ക് യുവ താരങ്ങൾക്ക് കൂടുതൽ പ്ലേ ടൈം നൽകാൻ പല വെറ്ററൻ കളിക്കാരെയും ഒഴിവാക്കേണ്ടത് ഉണ്ട്.അതിൽ സ്പാനിഷ് താരങ്ങൾ ആയ ജോർഡി ആലബ,സെർജിയോ ബുസ്ക്കറ്റസ് എന്നിവരും ഉണ്ട് എന്നാണ് പറയപ്പെടുന്നത്.