വിജയ കുതിപ്പ് തുടരാൻ നെതർലാണ്ട്സ്
ചൊവ്വാഴ്ച രാത്രി റോട്ടർഡാമിലേക്ക് വെയിൽസിനെ സ്വാഗതം ചെയ്യുമ്പോൾ, യുവേഫ നേഷൻസ് ലീഗിലെ ലീഗ് എ ഗ്രൂപ്പ് 4-ൽ ഒന്നാം സ്ഥാനം ഉറപ്പിക്കാൻ ഉള്ള ലക്ഷ്യത്തിൽ ഉറച്ച് നെതർലൻഡ്സ്.മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റ് ലൂയിസ് വാൻ ഗാലിന്റെ ടീം ഇതുവരെ നേടിയിട്ടുണ്ട്.അതേസമയം മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രം നേടിയ വെയ്ൽസ് ഏറ്റവും പിന്നിലാണ്.
ഇതിന് മുന്നേ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ആണ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയം നെതർലാണ്ടസ് നേടിയിരുന്നു.ഇന്ത്യൻ സമയം പന്ത്രണ്ടേക്കാലിന് ആണ് മൽസരം നടക്കാൻ പോകുന്നത്.1958 നു ശേഷം ലോകകപ്പ് യോഗ്യത നേടിയ ആവേശത്തിൽ എത്തിയ വേൽസിന് നേഷൻസ് ലീഗിൽ തുടക്കം മുതൽ അടി തെറ്റുന്ന കാഴ്ചയാണ് കണ്ടത്.






































