യുവേഫ നേഷൻസിൽ ഇന്ന് ഇറ്റലിക്കെതിരെ ജർമനി
യുവേഫ നേഷ്യൻസ് ലീഗ് എ ഗ്രൂപ്പ് 3 കാമ്പെയ്നിൽ ചൊവ്വാഴ്ച ഇറ്റലിയെ മോൺചെൻഗ്ലാഡ്ബാച്ചിലേക്ക് ജർമ്മനി സ്വാഗതം ചെയ്യുന്നു.ഇരുവരും കഴിഞ്ഞ മൽസരത്തിൽ സമനില നേടി കൊണ്ടുള്ള വരവ് ആണ്.ലീഗിൽ ഉടനീളം മൂന്നു സമനില മാത്രം നേടിയ ജർമനിക്ക് ഇന്ന് ഒരു ജയം നേടിയേ തീരൂ.അത് ലീഗ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ഇറ്റലിക്ക് എതിരെ ആണെങ്കിൽ അത് ജർമൻ പടക്ക് നൽകുന്ന ആത്മവിശ്വാസം വളരെ വലുത് ആയിരിക്കും.
‘ഫൈനലിസിമ’യിൽ തെക്കേ അമേരിക്കൻ എതിരാളികളായ അർജന്റീനയോട് ദയനീയമായ തോൽവി ഏറ്റുവാങ്ങിയ ഇറ്റലി ഇപ്പോൾ ഒരു പുതിയ പഴയ താരങ്ങൾ പലരെയും ഉപേക്ഷിച്ച് ഇപ്പോൾ ഒരു ബ്രാൻഡ് ന്യൂ ഫൂട്ബോളിന് ഉള്ള ലക്ഷ്യത്തിൽ ആണ്.ഒന്നാം സ്ഥാനത്ത് ആണ് എങ്കിലും ഇതിന് മുന്നേ നടന്ന മൽസരങ്ങളിൽ ജർമനിക്ക് നേരെയും ഇംഗ്ലണ്ടിന് നേരെയും സമനില വഴങ്ങിയ ഇറ്റലി ഹാംഗറിക്കെതിരെ മാത്രമാണ് വിജയം നേടിയത്.






































