ന്യൂകാസിൽ യുണൈറ്റഡിന്റെ ലൂക്കാസ് പാക്വെറ്റ നീക്കം ഹൈജാക്ക് ചെയ്യാൻ ലക്ഷ്യമിട്ട് ടോട്ടൻഹാം ഹോട്സ്പർ
ലൂക്കാസ് പാക്വെറ്റയെ സൈൻ ചെയ്യാൻ നിൽക്കുന്ന ന്യൂകാസിൽ യുണൈറ്റഡിന് പാരയാകാൻ ടോട്ടൻഹാം ഹോട്‌സ്‌പർ.2021-22 കാമ്പെയ്‌നിൽ 24-കാരൻ ലിഗ് 1 ൽ മികച്ച പ്രകടനം പുറത്തെടുത്തു.44 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും ഏഴ് അസിസ്റ്റുകളും താരം ലിയോണിന് വേണ്ടി രേഖപ്പെടുത്തി.ലിയോണുമായി താരത്തിന്റെ കരാർ ഇനിയും മൂന്നു വർഷം കൂടിയുണ്ട്.ബ്രസീൽ ഇന്റർനാഷണലിനായി ന്യൂകാസിൽ 50 മില്യൺ പൗണ്ടിന്റെ ഡീൽ ഉറപ്പിക്കാൻ ഏകദേശം അടുത്തു എന്നു വാർത്തകൾ വന്നിരുന്നു.
എന്നാലും ലണ്ടനിലെ ഫൂട്ബോൾ മാധ്യമം നല്കിയ റിപോർട്ട് അനുസരിച്ച് സ്പർസ് മിഡ്ഫീൽഡറെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഈ വേനൽക്കാലത്ത് ലിയോണിന് ഒരു ഓഫർ നൽകുന്നത് പരിഗണിക്കുമെന്നും അവകാശപ്പെടുന്നു.ആഴ്സണൽ, പാരീസ് സെന്റ് ജെർമെയ്ൻ എന്നിവരുമായും താരം ട്രാൻസ്ഫർ ന്യൂസ് സൃഷട്ടിക്കുന്നുണ്ട്.






































