European Football Foot Ball Top News

ബാഴ്സയെ കാമ്പ് ന്യൂയിൽ 4 – 3 നു തോൽപ്പിച്ച ദിവസം ഏറ്റവും സന്തോഷം ഉള്ളത് എന്ന് സെറ്റിയെൻ

June 13, 2022

ബാഴ്സയെ കാമ്പ് ന്യൂയിൽ 4 – 3 നു തോൽപ്പിച്ച ദിവസം ഏറ്റവും സന്തോഷം ഉള്ളത് എന്ന് സെറ്റിയെൻ

റിയൽ ബെറ്റിസിന്റെ ചുമതലയിലിരിക്കെ ക്യാമ്പ് നൗവിൽ വെച്ച് ബ്ലൂഗ്രാനയെ തോൽപ്പിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണെന്ന് മുൻ ബാഴ്‌സലോണ മാനേജർ ക്വിക്ക് സെറ്റിയൻ.അദ്ദേഹത്തിന്റെ ബെറ്റിസിലെ പ്രകടനം കണക്കിൽ എടുത്താണ് പിന്നീട് ഏർനെസ്റ്റോ വാൽവരഡേക്ക് ശേഷം സെറ്റിയനെ ബാഴ്സ കോച്ചിങ് സ്ഥാനം നല്കിയത്.മൂന്നിനെതിരെ നാല് ഗോളുകൾക്ക് ആണ് ബാഴ്സയെ ബെറ്റിസ് അന്ന് പരാജയപ്പെടുത്തിയത്.

 

അദ്ദേഹത്തിന്റെ ഭരണകാലത്ത്, ബാഴ്സ  കൂടുതൽ ആകർഷകമായ ഫുട്ബോൾ  കളിച്ചു, പക്ഷേ ബാഴ്സയുടെ  ഡ്രസ്സിംഗ് റൂമിന്റെ ബഹുമാനം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 25 ഗെയിമുകൾക്ക് ശേഷം, മുൻ ബെറ്റിസ് മാനേജരെ ബോർഡ് പുറത്താക്കി.തനിക്ക് വേണ്ട വിധം സമയം ബാഴ്സ ബോർഡ് നൽകാത്തതിനെയും  അദ്ദേഹം മുണ്ടോ ഡീപ്പോർട്ടീവോക്ക് നല്കിയ അഭിമുഖത്തിൽ  വിമർശിച്ചിരുന്നു.

 

Leave a comment