തുടർച്ചയായ വിജയം തേടി സ്പെയിൻ
ഞായറാഴ്ചത്തെ ലീഗ് എ ഗ്രൂപ്പ് 2 ഏറ്റുമുട്ടലിനായി ചെക്ക് റിപ്പബ്ലിക്കിനെ മലാഗയിലേക്ക് സ്വാഗതം ചെയ്യുമ്പോൾ ഈ മാസത്തെ യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾ മികച്ച രീതിയിൽ അവസാനിപ്പിക്കാൻ ഉള്ള ഒരുക്കത്തിൽ ആണ് സ്പെയിൻ.സ്പയിൻ കഴിഞ്ഞ മൽസരത്തിൽ സ്വിറ്റ്സർലൻഡിനെതിരെ 1-0 ന് ജയിച്ചു, അതേസമയം ചെക്ക് റിപ്പബ്ലിക്ക് പോർച്ചുഗലിനോട് 2-0 തോൽവി ഏറ്റുവാങ്ങിയിരുന്നു.ഇന്ത്യൻ സമയം പന്ത്രണ്ടേക്കാലിന് ആണ് മൽസരം നടക്കാൻ പോകുന്നത്.
രണ്ടു തുടർച്ചയായ സമനിലക്ക് ശേഷം സ്പെയ്ൻ നേടിയ വിജയം അവരെ പോയിന്റ് പട്ടികയിലേക്ക് രണ്ടാം സ്ഥാനത്തേക്ക് ഉയർത്തി.ഇന്നത്തെ മൽസരത്തിൽ പല മാറ്റങ്ങളും ലൂയി എൻറിക്വെ വരുത്തും എന്നാണ് അറിയാൻ കഴിഞ്ഞത്.മൊറാട്ടയെ പിന്തള്ളി അസൻസിയോ ഇന്ന് ആദ്യ ഇലവനിലേക്ക് കയറിയേക്കും.പരിക്ക് കഴിഞ്ഞെത്തിയ അനസൂ ഫാട്ടി ഇന്ന് സബ് ആയെങ്കിലും കളിക്കാനുള്ള അവസരം ലഭിച്ചേക്കും.