Cricket legends Top News

ക്രിക്കറ്റിലെ ബോണ്ട് (007 )

June 11, 2022

author:

ക്രിക്കറ്റിലെ ബോണ്ട് (007 )

2002ലെ തുടക്കത്തിൽ ഓസ്ട്രേലിയയിൽ വെച്ചൊരു VB ത്രീ നാഷണൽ ടൂർണമെന്റ് നടക്കുകയുണ്ടായി ……

ആഥിധേയർക്ക് പുറമെ ന്യൂസിലാന്റ്, സൗത്താഫ്രിക്ക എന്നിവരായിരുന്നു മറ്റു ടീമുകൾ ….

പരസ്പരം 4 തവണ വീതം മത്സരിച്ച്, കൂടുതൽ വിജയം നേടുന്ന രണ്ട് ടീമുകൾ മൂന്ന് മത്സരങ്ങളടങ്ങുന്ന ഫൈനലിൽ ഏറ്റുമുട്ടുന്ന തരത്തിലുള്ള ടൂർണമെന്റ്.

ടൂർണമെന്റിൽ മൂന്നു ടീമുകളും ബാറ്റിങ്ങിലും, ബൗളിങ്ങിലും ഒന്നിനൊന്ന് മെച്ചവും ….
അങ്ങനെ ടൂർണമെന്റിൽ ഓസ്ട്രേലിയയുമായി ന്യൂസിലാന്റ് മത്സരിച്ചപ്പോൾ 4 കളികളിൽ 3 ജയവും കിവികൾ സ്വന്തമാക്കി. അതേസമയം ന്യൂസിലാന്റ് സൗത്താഫ്രിക്കയുമായി മത്സരിച്ചപ്പോൾ 4ൽ 3 എണ്ണത്തിലും കിവികൾ പരാജയപ്പെടുകയും ചെയ്തു.
ഓസ്ട്രേലിയയും, സൗത്താഫ്രിക്കയും മത്സരിച്ചപ്പോഴാകട്ടെ 2-2 എന്ന നിലയിലും അവസാനിച്ചു.

5 ജയം നേടി സൗത്താഫ്രിക്കയും, 4 ജയം നേടി ന്യൂസിലാന്റും ഫൈനലുകളിലും ഏറ്റുമുട്ടി.
ആദ്യത്തെ രണ്ട് ഫൈനലിലും ന്യൂസിലാന്റിനെ തോൽപ്പിച്ച് കൊണ്ട് സൗത്താഫ്രിക്ക കിരീടം നേടുകയും ചെയ്തു.

പറഞ്ഞ് വരുന്നത് പതിവ് പോലെ ഈ ടൂർണമെന്റിലും പിച്ചുകൾ പേസ് ബൗളിങ്ങിന് അനുകൂലമായപ്പോൾ ടൂർണമെന്റിന്റെ ഗ്ലാമർ കൂട്ടിക്കൊണ്ടുളള മൂന്ന് ടീമുകളിലും ഉണ്ടായിരുന്ന ലെജന്ററി ഫാസ്റ്റ് – മീഡിയം ബൗളിങ്ങ് നിരയെ കുറിച്ചാണ്….

ഗ്ലൈൻ മഗ്രാത്ത്, ബ്രെറ്റ് ലീ, ജേസൺ ഗില്ലെസ്പി, എന്നിവർക്കൊപ്പം ആൻഡി ബിച്ചൽ കൂടി ചേർന്ന് ഓസ്ട്രേലിയൻ ബൗളിങ് യൂണിറ്റ് ശക്തമായപ്പോൾ…,
അലൻ ഡൊണാൾഡ്, ഷോൺ പൊള്ളോക്ക്, മക്കായ എന്റിനി, ലാൻസ് ക്ലൂസ്നർ, ജാക്ക് കാലിസ്,,, എന്നിങ്ങനെ സൗത്താഫ്രിക്കയെയും നയിച്ചു.

ന്യൂസിലാന്റ് ടീമിനാകട്ടെ ഡിയോൺ നാഷ്, ഷെയിൻ ബോണ്ട്, എന്നിവർക്കൊപ്പം മീഡിയം പേസർമാരായ ക്രിസ് കെയിൽസ്, ജേക്കബ് ഓറം,,… എന്നിങ്ങനെയും നയിച്ചു.

ഇനി മേൽ പറഞ്ഞ പേസ് നിരയെല്ലാം ടൂർണമെന്റിൽ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ആ കൂട്ടത്തിൽ നിന്നും താരമായത് മറ്റാരുമല്ലായിരുന്നു…..
21 വിക്കറ്റുകളുമായി ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് ശേഖരവുമായി തീ തുപ്പിയത്, ആ ടൂർണമെന്റിലൂടെ ഏകദിന അരങ്ങേറ്റം നടത്തുന്ന കിവീസ് സ്പീഡ് സ്റ്റാർ ഷെയിൻ ബോണ്ടായിരുന്നു ….

അതിൽ തന്നെ ഓസ്ട്രേലിയക്കെതിരെ മാത്രം 4 മത്സരങ്ങളിൽ നിന്നായി 14 വിക്കറ്റുകളാണ് ബോണ്ട് സ്വന്തമാക്കിയത്.
അതിൽ അഡ്ലൈഡിൽ നടന്ന ഒരു മാച്ചിൽ 5-25 ഉം, മെൽബണിൽ 4-38ഉം, മെൽബണിലെ തന്നെ മറ്റൊരു മാച്ചിൽ 3-53 ഉം, സിഡ്നിയിൽ 2- 28 ഉം വിക്കറ്റുകളുമായി, ടൂർണമെന്റിൽ ഓസ്ട്രേലിയയുടെ അന്തകനായി മാറിക്കൊണ്ട് ഷെയിൻ ബോണ്ട് ഏകദിനങ്ങളിലെ അരങ്ങേറ്റം അതി ഗംഭീരമാക്കുകയും ചെയ്തു.

പിൽകാലത്ത് തുടർച്ചയായ പരിക്കുകൾ ബോണ്ടിന്റെ കരിയർ കാർന്ന് തിന്നെങ്കിലും, അവിസ്മരണീയമായ ഒട്ടനവധി പ്രകടനങ്ങളിലൂടെ അയാൾ എക്കാലവും ഈ ഗെയിമിലെ ഇതിഹാസമായി തന്നെ നിലനിൽക്കും …..

Leave a comment