ബ്രസീലിയൻ മിഡ്ഫീൽഡറേ തങ്ങളുടെ റഡാറിൽ നിന്നു ഒഴിവാക്കി പിഎസ്ജി
പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) ലിയോൺ മിഡ്ഫീൽഡർ ലൂക്കാസ് പാക്വെറ്റയോടുള്ള താൽപര്യം ഉപേക്ഷിച്ചതായി റിപ്പോർട്ട്.24 കാരനായ പാക്വെറ്റ, ഈ സീസണിൽ ലീഗ് 1-ൽ മതിപ്പുളവാക്കിയ പ്രകടനം ആണ് കാഴ്ചവച്ചത്.ബ്രസീലിയൻ താരം 44 മത്സരങ്ങൾ കളിച്ചു, 11 ഗോളുകൾ നേടി, 7 അസിസ്റ്റുകൾ സംഭാവന ചെയ്തു.

ഡയറക്ടർ ലിയോനാർഡോ ക്ലബ് വിടാനൊരുങ്ങുന്നതിനിടെയാണ് പാക്വെറ്റയെ പിന്തുടരുന്നതിൽ നിന്ന് പിഎസ്ജിയുടെ പിൻവാങ്ങൽ.പീഎസ്ജി മാനേജ്മെന്റ് ബോർഡിൽ ആകെ അഴിച്ചുപണി നടത്താൻ ഒരുങ്ങുകയാണ് ആവരുടെ പ്രസിഡൻറ്റ് നാസർ അൽ-ഖെലൈഫി.ലിയോനാർഡോയ്ക്ക് പകരം ലൂയിസ് കാമ്പോസ് വരാൻ പോകുന്നു, മുൻ ലില്ലെ ഡയറക്ടർ പാക്വെറ്റയോട് താൽപ്പര്യമുള്ളതായി തോന്നുന്നില്ല. പകരം, റെന്നസ് മിഡ്ഫീൽഡർ ലോവ്റോ മജറിലേക്ക് പിഎസ്ജി ശ്രദ്ധ തിരിച്ചേക്കും.റയൽ മാഡ്രിഡ്, ആർബി ലെപ്സിഗ്, അത്ലറ്റിക്കോ മാഡ്രിഡ് എന്നിവരും താരത്തിന് പിന്നിൽ ആണ് എന്നത് പിഎസ്ജിക്ക് ഒരു തലവേദനയാണ്.