Cricket legends Top News

വിടവാങ്ങിയത് വനിതാ ക്രിക്കറ്റിലെ സച്ചിൻ

June 8, 2022

author:

വിടവാങ്ങിയത് വനിതാ ക്രിക്കറ്റിലെ സച്ചിൻ

പുരുഷ ക്രിക്കറ്റിൽ സച്ചിനെന്ന പോലെ വാണിതക്രിക്കറ്റിലെ റെക്കോർഡുകളുടെ തോഴിയാണ് വിരമിച്ച മിതാലി രാജ് .1982 ഡിസംബറിൽ രാജസ്ഥാനിൽ ആണ് മിതാലി ജനിച്ചത് .അച്ഛന്റെ കൈപിടിച്ചു ക്രിക്കറ്റിലേക്ക് വന്നത് അഞ്ചാം വയസ്സിൽ .1999 ജൂൺ 26 നു ഇന്ത്യക്കായി ഏകദിനത്തിൽ അരങ്ങേറ്റം .2002 ഇൽ ടെസ്റ്റിലും അരങ്ങേറുന്നു .പിന്നീടങ്ങോട്ട് മിതാലി യുഗമായിരുന്നു ഇന്ത്യൻ ക്രിക്കറ്റിലും ലോക ക്രിക്കറ്റിലും

.2005 ഇൽ ലോകകപ്പ് ഫൈനലിലേക്ക് നയിക്കുന്നു,ടോപ് ഓർഡർ ബാറ്റിങ്ങിന്റെ നേടും തൂണായിരുന്നു മിതാലി .ഏകദിനത്തിൽ 7000 റൺസിലേറെ നേടിയ ഏക വനിതയാണ് മിതാലി .ഏകദിനത്തിൽ മാത്രമല്ല T 20 യിലും മിതാലി പുലി ആയിരുന്നു .2000 റൺസ് ആ ഫോർമാറ്റിൽ തികച്ച ആദ്യ ഇന്ത്യൻ കൂടിയാണ് മിതാലി .2017 ലോകകപ്പ് ഫൈനലിലേക്കുകൂടി ഇന്ത്യയെ നയിക്കുക വഴി ഇന്ത്യയെ രണ്ടു ലോകകപ്പ് ഫൈനലിലേക്ക് നയിച്ച ആദ്യ ക്യാപ്റ്റൻ ആയി.വിരമിക്കുമ്പോൾ വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിലെ റൺസിന്റെ തലക്കനം മിതാലി ക്കാണ്‌ .10868 റൺസ് .2003 ഇൽ രാജ്യം അർജുന അവാർഡും 2021 ഇൽ ഖേൽരത്‌നയും നൽകി ആദരിച്ചു .

Leave a comment