നാഷൻസ് ലീഗിൽ ആദ്യ ജയം തേടി ജർമനിയും ഇംഗ്ലണ്ടും
ചൊവ്വാഴ്ച രാത്രി മ്യൂണിക്കിൽ തങ്ങളുടെ ദീർഘകാല വൈരാഗ്യം പുതുക്കാൻ ഇംഗ്ലണ്ടും ജർമനിയും.താരതമ്യേനെ ദുർബലർ ആയ ടീമുകൾ ആണ് ഗ്രൂപ്പിൽ ഉള്ളത് എങ്കിലും ഇരു കൂട്ടരും ഇതുവരെ വിജയിച്ചിട്ടില്ല.യുവേഫ ലീഗ് എ ഗ്രൂപ്പ് 3 മൽസരത്തിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി പന്ത്രണ്ടെക്കാലിന് ബയേൺ മ്യൂണിക്ക് ഹോം സ്റ്റേഡിയം ആയ അലിയൻസ് അരീനയിൽ വെച്ചാണ് മൽസരം നടക്കാൻ പോകുന്നത്.
ശനിയാഴ്ച്ച നടന്ന ജർമ്മനിയുമായുള്ള ഏറ്റുമുട്ടലിൽ ഇറ്റലിയുടെ ഇലവനിൽ എല്ലാ പുതിയ താരങ്ങൾ ആയിരുന്നിട്ട് പോലും അവരോട് സമനില വഴങ്ങിയത് ജർമനിക്ക് ക്ഷീണം തന്നെ ആണ്.കൂടാതെ യൂറോ റൌണ്ട് ഓഫ് 16 ൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട ജർമനിക്ക് ഇത് ഒരു പകരം ചോദിക്കാനുള്ള അവസരം കൂടി ആയിരിക്കും.ദുർബലർ ആയ ഹാംഗറിക്കെതിരെ ഒരു ഗോളിന് തോൽവി നേരിട്ട ഞെട്ടലിൽ ആണ് ഇംഗ്ലണ്ട്. വേൾഡ് കപ്പ് ഫേവറിറ്റ്സ് ആയി കണക്കാക്കുന്ന ടീമിൽ നിന്നു ഒട്ടും പ്രതീക്ഷിക്കാത്ത നിരാശപ്പെടുത്തുന്ന ഫൂട്ബോൾ ആണ് അവർ കാഴ്ചവയ്ക്കുന്നത്.എത്രയും പെട്ടെന്ന് എന്തെങ്കിലും കോച്ച് സൌത്ത് ഗെയ്റ്റ് ചെയ്തില്ലെങ്കിൽ വേൾഡ് കപ്പിന് മുന്നേ മാനേജർ സ്ഥാനം തെറിക്കാൻ വരെ സാധ്യതയുണ്ട്.






































