ലോകക്കപ്പ് യോഗ്യത ഫൈനല്‍ ; യുക്രെയിനിനു എതിരാളി വേല്‍സ്
ഞായറാഴ്ച രാത്രി വെയിൽസിനോ ഉക്രെയ്നിനോ വേണ്ടി ഖത്തറിലെ ലോകക്കപ്പ് സ്ഥാനം കാത്തിരിക്കുന്നു.ഇരു ടീമുകളും തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതിനു വേണ്ടി കാർഡിഫ് സിറ്റി സ്റ്റേഡിയത്തിൽ പ്ലേ ഓഫ് ഫൈനലിൽ നേർക്കുനേർ ഇരുവരും ഏറ്റുമുട്ടുന്നു.ഇന്ത്യന്‍ സമയം ഒന്‍പതര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.ബുധനാഴ്‌ച രാത്രി ഹാംപ്‌ഡൻ പാർക്കിൽ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ ഉക്രെയിന്‍ സ്കോട്ട്‌ലൻഡിനെ 3-1ന് തോൽപ്പിച്ചപ്പോൾ വേല്‍സ് ഓസ്ട്രിയയേ തോല്‍പ്പിച്ചാണ് ഫൈനലിലേക്ക് എത്തിയത്.
താരതമ്യേനെ ഉക്രെയിനെക്കാള്‍ മികച്ച ടീം ഉണ്ടെങ്കിലും റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടുന്ന ഉക്രെയിനിനു ഒപ്പമാണ് ലോക ജനതയുടെ പിന്തുണ.ഇതെല്ലാം മറികടന്ന് ഫൈനലില്‍ വിജയികള്‍ ആവാന്‍ വേല്‍സിനു നന്നേ പൊരുതേണ്ടി വരും.പോളണ്ടുമായുള്ള സൗഹൃദ മത്സരത്തില്‍ ഇല്ലാതിരുന്ന ഗാരെത് ബെയ്ൽ, ആരോൺ റാംസി, ബെൻ ഡേവിസ്, ജോ അലൻ എന്നിവരുടെ തിരിച്ചുവരവില്‍ മാനേജര്‍ പേജ് ഏറെ സന്തുഷ്ട്ടന്‍ ആണ്.ഉക്രെയിന്‍ കാമ്പില്‍ പരിക്കുകള്‍ ഒന്നും തന്നെ അലട്ടുന്ന വിഷയം അല്ല.കൂടാതെ സിറ്റി താരം ഒലെക്സാണ്ടർ സിൻചെങ്കോയുടെ ഉക്രെയിന്‍ ഷര്‍ട്ടില്‍ അന്‍പതാമത്തെ മത്സരം ആണിത്.ഈ മത്സരത്തിലെ വിജയി ഇംഗ്ലണ്ട്, ഇറാൻ, യുഎസ്എ എന്നിവര അടങ്ങുന്ന ഗ്രൂപ്പ് ബി യില്‍ ലോകക്കപ്പ് കളിച്ചേക്കും.






































