ഉദ്ഘാടന മത്സരത്തിൽ തന്നെ ഇംഗ്ലണ്ടിനു ഹംഗറിക്കെതിരെ തിരിച്ചടി
ഇംഗ്ലണ്ട് അവരുടെ നേഷൻസ് ലീഗ് ഉദ്ഘാടന മത്സരത്തിൽ ഹംഗറിക്കെതിരെ 1-0 ന് തോറ്റു.60 വർഷത്തിനു ശേഷം ആദ്യമായാണ് ഹംഗറി ഇംഗ്ലണ്ടിനെ തോൽപ്പിക്കുന്നത്.ഹംഗറി വളരെ അധികം അച്ചടക്കം കാഴ്ചവച്ചു എന്നും അവരുടെ ഡിഫന്‍സിനെ തകര്‍ക്കാന്‍ കഴിയാത്തത് ആണ് ഇംഗ്ലണ്ടിനു തിരിച്ചടിയായത് എന്നും മാനേജര്‍ സൌത്ത്ഗേറ്റ് വെളിപ്പെടുത്തി.തങ്ങളുടെ മൂന്ന് യൂറോ 2020 ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളിൽ ഹംഗറി ആരാധകർ സ്വവർഗ്ഗാനുരാഗ വിരുദ്ധ, വംശീയ മുദ്രാവാക്യം വിളിച്ചത് മൂലം ഏതു കാണികള്‍ക്കും ഇന്നലത്തെ മത്സരം കാണാന്‍ യുവേഫ അനുവാദം നല്‍കിയിരുന്നില്ല.
ജറോഡ് ബോവനും ജെയിംസ് ജസ്റ്റിനും ഇംഗ്ലണ്ട് ഷര്‍ട്ടില്‍ തങ്ങളുടെ അരഞ്ഞേറ്റം കുറിച്ചു.62 ആം മിനുട്ടില്‍ ട്രെന്റ് അലക്സാണ്ടര്‍ അര്‍നോള്‍ഡിന് പകരം വന്ന റീസ് ജെയിംസ് വരുത്തിയ പിഴവില്‍ നിന്നും ലഭിച്ച പെനാല്‍ട്ടി ഗോളാക്കി മാറ്റി കൊണ്ട് ഡൊമിനിക്ക് ഹംഗറിക്ക് ലീഡ് നേടി കൊടുത്തു.വിജയത്തോടെ മരണ ഗ്രൂപ്പില്‍ ഉള്ള ഹംഗറി ജര്‍മനി,ഇറ്റലി.ഇംഗ്ലണ്ട് എന്നിവരെ മറികടന്നു കൊണ്ട് ഒന്നാം സ്ഥാനം കയ്യടക്കി വച്ചിരിക്കുന്നു.






































