മെസ്സിയുടെ പ്രശംസയില്‍ ബെന്‍സെമ സന്തോഷവാന്‍
കുറച്ചു ദിനങ്ങള്‍ക്ക് മുന്നേ നടന്ന ഒരു അഭിമുഘത്തില്‍ ബാലോന്‍ ഡി ഓര്‍ ബെന്‍സെമക്ക് ലഭിക്കണം എന്ന കാര്യത്തില്‍ സംശയം ഒന്നുമില്ല എന്ന് പിഎസ്ജി താരം ലയണല്‍ മെസ്സി പറഞ്ഞിരുന്നു.മെസ്സിയുടെ ഈ പ്രതികരണം ബെന്‍സെമയേ വളരെ സന്തോഷത്തിലാക്കിയിരിക്കുകയാണ്.താരത്തിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ മെസ്സിയുടെ ഈ വാക്കുകള്‍ തന്നെ ധാരാളം എന്നാണ് ബെന്‍സെമ കരുതുന്നത്.
മെസ്സിയെ പോലൊരു ആളുടെ വായില്‍ നിന്ന് ഇതുപോലുള്ള വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഇനിയും ഏറെ തന്നെ കൊണ്ട് ചെയ്യാന്‍ കഴിയും എന്ന് തോന്നുന്നു എന്നും ഫ്രഞ്ച് സ്ട്രൈക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.കഴിഞ്ഞ സീസണിലെ ബാലോന്‍ ഡി ഓര്‍ ജേതാവ് ആയ മെസ്സി തന്നെ ആണ് എണ്ണങ്ങളുടെ കണക്കില്‍ ഒന്നാമത് ഉള്ളത്.ഏഴു ബാലോന്‍ ഡി ഓര്‍ താരത്തിന്റെ പേരില്‍ നിലവില്‍ ഉണ്ട്.






































