പതിനാലാം ചാമ്പ്യന്‍സ് ലീഗ് ഉയര്‍ത്തി റയല്‍ !!!!!
പതിനാലാം ചാമ്പ്യന്‍സ് ലീഗ് ഉയര്‍ത്തി കൊണ്ട് റയല്‍ മാഡ്രിഡ് യൂറോപ്പിയന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീം എന്ന ഖ്യാതി നിലനിര്‍ത്തി.ലിവര്‍പൂളിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് ആണ് റയല്‍ വിജയം രേഖപ്പെടുത്തിയത്.59 ആം മിനുട്ടില്‍ ഫെഡേ വാല്‍വറഡേ നല്‍കിയ പാസില്‍ വിനീഷ്യസ് നേടിയ ഗോള്‍ ആണ് റയലിന് വിജയം നേടി കൊടുത്തത്.
മത്സരത്തില്‍ ലിവര്‍പൂള്‍ തുടക്കം മുതല്‍ അക്രമിച്ച് കളിച്ചു എങ്കിലും മാഡ്രിഡ് വല കാത്ത കോര്‍ട്ട്വ മികച്ച സേവുകളോടെ കളം നിറഞ്ഞു നിന്നു.മാനെ റയല്‍ ഗോള്‍ മുഖത് സ്ഥിരമായി അപായ മണി മുഴക്കി എങ്കിലും താരത്തിനൊപ്പം മറ്റ് ഫോര്‍വേഡുകള്‍ ഫോമിലേക്ക് ഉയരാത്തത് ലിവര്‍പൂളിനു വിനയായി.അറുപതാം മിനുട്ടില്‍ ഗോള്‍ നേടിയ ശേഷം മികച്ച പ്രതിരോധം കാഴ്ച്ചവച്ച റയല്‍ ലിവര്‍പൂളിന്റെ ഓരോ നീക്കങ്ങളും മുനയിലെ ഒടിക്കുന്നതില്‍ വിജയിച്ചു.






































