സ്പാനിഷ് – ഇംഗ്ലീഷ് ഫൈനലോടെ ചാമ്പ്യന്‍സ് ലീഗിന് ഇന്ന് കൊടിയിറക്കം
സീസണിലെ ഫുട്ബോള്‍ ഉത്സവത്തിന് ഇന്ന് പാരീസില്‍ കൊടിയിറക്കം.ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ പതിനാലാം ചാമ്പ്യന്‍സ് ലീഗ് ലക്ഷ്യമിട്ട് കൊണ്ട് റയല്‍ മാഡ്രിഡ് നേരിടാന്‍ ഒരുങ്ങുന്നത് ഇംഗ്ലീഷ് പോരാളികളായ ലിവര്‍പൂളിനെ ആണ്.ലോകത്തിലെ മറ്റേത് ടീമിനെക്കാളും ചാമ്പ്യന്‍സ് ലീഗ് പൈതൃകം നിലവില്‍ ഉള്ള റയല്‍ മാഡ്രിഡ് ഈ ഫൈനല്‍ മത്സരത്തില്‍ ഫേവറിറ്റ്സ് ആയി ആരാധകര്‍ കാണുന്നില്ല എന്നതും മത്സരത്തിനു ആവേശം കൂട്ടുന്നു.
പല പ്രമുഘ മാധ്യമങ്ങളും നടത്തിയ പോളില്‍ ഫൈനല്‍ മത്സര വിജയിയായി ലിവര്‍പൂളിനു സാധ്യത കല്‍പിക്കുന്നു.കൂടാതെ മത്സരം എക്സ്ട്രാ ടൈമിലേക്ക് പോകും എന്നാണ് കൂടുതല്‍ ആരാധകരും കരുതുന്നത്.എന്നാല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മുതല്‍ തങ്ങളുടെ അടങ്ങാത്ത പോരാട്ട വീര്യത്തിനു മുന്നില്‍ പാരിസ്, മാഞ്ചസ്റ്റര്‍ സിറ്റി,ചെല്‍സി എന്നിവരെ മുട്ടുകുത്തിച്ച റയലിനെ അവസാന വിസില്‍ മുഴങ്ങുന്നത് വരെ എഴുതി തള്ളുന്നത്തിന്റെ തിക്ത ഫലം പെപ്പ് അനുഭവിച്ചത് ക്ലോപ്പ് കണ്ടറിഞ്ഞുകാണും. ലിവര്‍പൂള്‍ ആണെങ്കില്‍ താരതമ്യേനെ ദുര്‍ബലര്‍ ആയ ടീമിനെ ആണ് ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ട് മത്സരത്തില്‍ നേരിട്ടിരിക്കുന്നത്.പ്രീമിയര്‍ ലീഗ് ഒരു പോയിന്‍റിന് നഷ്ട്ടപ്പെട്ട ക്ലോപ്പിന് ലാലിഗ നേടിയ അന്‍സലോട്ടിയെക്കാള്‍ കിരീടം നേടാനുള്ള സമ്മര്‍ദം ഉണ്ട്.ഇന്ന് രാത്രി ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് ഫൈനല്‍ മത്സരത്തിനു വിസില്‍ മുഴങ്ങാന്‍ പോകുന്നത്.