ന്യൂ കാസിനെതിരെ ആഴ്സണലിന് തോല്‍വി
ന്യൂകാസിൽ യുണൈറ്റഡിനോട് 2-0 ന് തോറ്റ ആഴ്സണലിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്ക് വന്‍ തിരിച്ചടി.നിലവില്‍ ഒരു മത്സരം ബാക്കി നില്‍ക്കെ ടോട്ടന്‍ഹാമുമായി രണ്ടു പോയിന്റിന് പിന്നില്‍ ആണ് ആഴ്സണല്‍.ഇത് ആഴ്സണലിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ്.സീസണിലെ അവസാന ഹോം മത്സരത്തിൽ ആരാധകരുടെ ആവേശത്തില്‍ മികച്ച തുടക്കം ആണ് ന്യൂ കാസില്‍ നല്‍കിയത്.
37 ആം മിനുട്ടില്‍ ലീഡ് നേടുന്നതിന് വളരെ അടുത്ത് എത്തുകയും ചെയ്തു അവര്‍.ആദ്യ പകുതി തീരുമ്പോള്‍ കൂടുതല്‍ സമയം പന്ത് കൈവശം വെച്ചത് ന്യൂ കാസിലും ഷോട്ട്സ് ഓണ്‍ ടാര്‍ഗറ്റില്‍ ആഴ്സണലും മുന്നിട്ട് നിന്നു.55 ആം മിനുട്ടില്‍ ബെന്‍ വൈറ്റിന്റെ ഓണ്‍ ഗോളോടെ സ്കോര്‍ ബോര്‍ഡ് ആദ്യമായി ചലിച്ചു.ഇതിനു ബദലായി ആഴ്സണല്‍ തുടര്‍ച്ചയായി ആക്രമണം നടത്തി.ഇതുമൂലം അവരുടെ ബാക്ക് ലൈന്‍ കൌണ്ടര്‍ അറ്റാക്കിങ്ങ് ഭീഷണി നേരിട്ടു.ഒടുവില്‍ 85 ആം മിനുട്ടില്‍ ആഴ്സണലിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ത്ത് കൊണ്ട് ബ്രൂണോ ഗുയിമാറസ് ന്യൂ കാസിലിന്റെ ലീഡ് ഇരട്ടിയാക്കി.






































