Cricket Cricket-International legends

ഞങ്ങൾ നിങ്ങളെ മറക്കില്ല സൈമണ്ട്സ്

May 16, 2022

author:

ഞങ്ങൾ നിങ്ങളെ മറക്കില്ല സൈമണ്ട്സ്

വിട വാങ്ങിയത് ഓസ്‌ട്രേല്യൻ ക്രിക്കറ്റിലെ കാളക്കൂറ്റൻ ലോക ക്രിക്കറ്റിലെ ഏറ്റവും കരുത്തനായ ഓൾ റൗണ്ടർ ആരെന്നു ചോദിച്ചാൽ രണ്ടാമതൊന്നു ആലോചിക്കാതെ മറുപടി പറയാമായിരുന്നു .ആൻഡ്രൂ റോയ് സൈമണ്ട്സ് .1975 ൽ ഇംഗ്ലണ്ടിലെ ബെർമിങ്ങാമിലായിരുന്നു ജനനം .ആഫ്രിക്കൻ- കരീബിയൻ മാതാപിതാക്കൾക്കു ജനിച്ച സിമോണ്ട്സിനെ ഓസ്‌ട്രേലിയൻ ദമ്പതികൾ ദത്തെടുക്കുകയായിരുന്നു .1998 ൽ ഏകദിനത്തിൽ അദ്ദേഅരങ്ങേറ്റം കുറിച്ചു .തുടക്കത്തിൽ തന്നെ തൻറെ കൂറ്റനടികൾക്കുള്ള കഴിവ് വെളിപ്പെടുത്തിയ ആൻഡ്രൂനു കരിയർ വഴിത്തിരിവായത് 2003 ലോകകപ്പിലെ പാകിസ്ഥാന് എതിരെയുള്ള ഒറ്റയാൻ പ്രകടനമാണ്.

86 റൺസ് 4 വിക്കറ്റ് എന്ന നിലയിൽ പതറിയ ഓസ്ട്രേലിയയെ 125 പന്തിൽ 143 റൺസ് സ്കോർ ചെയ്ത ആൻഡ്രൂ ആണ് മികച്ച സ്കോറിലെത്തിച്ചത്.ഏകദിനത്തിലെ അദ്ദേഹത്തിൻറെ ഉയർന്ന സ്കോർ ശ്രീലങ്കയ്ക്കെതിരെ നേടിയ 156 റൺസാണ്.2004 മാർച്ചിൽ ശ്രീലങ്കയ്ക്കെതിരെ ആയിരുന്നു ടെസ്റ്റ് അരങ്ങേറ്റം.അടുത്ത നാലു വർഷം ഓസ്ട്രേലിയ ടെസ്റ്റ് ടീമിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു സൈമൺഡ്സ്.വിവാദം നിറഞ്ഞ 2008ലെ സിഡ്നി ടെസ്റ്റിൽ നേടിയ162 റൺസാണ് ടെസ്റ്റിലെ ഉയർന്ന സ്കോർ .അച്ചടക്കമില്ലാത്ത ജീവിതശൈലിയാണ് സൈമണ്ട്സിന് വിനയായത്.പരിധിവിട്ട മദ്യപാനവും, ടീം മീറ്റിങ്ങ് പോലും വേണ്ടാന്നു വച്ച് സർഫിങ്ങിന് പോയതും എല്ലാം സൈമണ്ട്സിന്റെ കരിയർ കാലം എത്തുന്നതിനു മുമ്പേ അവസാനിക്കുന്നതിന് വഴിവച്ചു.ഐപിഎൽ ഉം അദ്ദേഹം തൻറെ സാന്നിധ്യം അറിയിച്ചിരുന്നു.2008, 2009,2010 സീസണിൽ ഡെക്കാൻ ചാർജേഴ്സിനായാണ് അദ്ദേഹം കളിച്ചത്.മുംബൈ ടീമിന്റെ ഭാഗമായപ്പോൾ പഴയ വഴക്കും പരിഭവവും മറന്ന് ഹർഭജനുമായി ചങ്ങാത്തത്തിൽ ആയത് ക്രിക്കറ്റിലെ മനോഹര മുഹൂർത്തങ്ങളിൽ ഒന്നാണ്.
2011 ൽ സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ച സൈമൺസ് 2003, 2007 ലോകകപ്പിലെ ഓസ്ട്രേലിയയുടെ വിജയത്തിലെ ഹീറോ എന്ന നിലയിലാണ് ഏറെയും അറിയപ്പെടുന്നത്.ചോരാത്ത കൈകളും പതറാത്ത മനസ്സുമായി ക്രിക്കറ്റ് ഗ്രൗണ്ട് അടക്കിവാണ ആ താരത്തിന് ജീവിതത്തിലെ കളിക്കളത്തിൽ നിന്നും ഏറെ നേരത്തെ തന്നെ റിട്ടയർ ആവേണ്ടി വന്നു.പക്ഷെ ഞങ്ങൾ നിങ്ങളെ മറക്കില്ല സൈമണ്ട്സ്
Leave a comment