ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ എസി മിലാന്
യൂറോപ്പിലെ എല്ലാ മേജര്‍ ലീഗുകളിലും വിജയികള്‍ ഏകദേശം ഉറപ്പായി കഴിഞ്ഞപ്പോള്‍ പതിവിലും വിപരീതം ആയി സീരി എ യില്‍ സീസന് തീരാന്‍ ഇനി രണ്ടു ആഴ്ച്ചകള്‍ മാത്രം ബാക്കിയിരിക്കെ മിലാന് ടീമുകളുടെ പോര് മുറുകുന്നു.ഒന്നാം സ്ഥാനത്ത് ഇരിക്കുന്ന ഇന്റര്‍ മിലാന് എസി മിലാനെക്കാള്‍ ഒരു മത്സരം കൂടുതല്‍ കളിച്ചിട്ടുണ്ട്.ഒരു പോയിന്റ് മാത്രമേ ലീഡ് ഉള്ളൂ താനും.
അതിനാല്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ വെറോണയെ പരാജയപ്പെടുതിയാല് എസി മിലാന് നഷ്ട്ടപ്പെട്ട ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞേക്കും.പത്താം സ്ഥാനത് ഉള്ള വെറോണയും സ്ഥിരത കണ്ടെത്താന്‍ പാടുപ്പെടുകയാണ്.സൈമണ്‍ ജെര് ഒഴികെയുള്ള മറ്റ് താരങ്ങളെ വെച്ച് തന്റെ ടീമിന്റെ പരമാവധി ശക്തി പുറത്തെടുക്കാന്‍ ഉള്ള ലക്ഷ്യത്തില്‍ ആണ് മിലാന് കോച്ച് സ്റ്റെഫാന്‍ പിയോളി.ഇന്ത്യന്‍ സമയം പന്ത്രണ്ടേക്കാലിനു വെറോണ ഹോം സ്റ്റേഡിയത്തില്‍ ആണ് ഇരുവരും തമ്മില്‍ ഉള്ള പോരാട്ടം.






































