ആഴ്സണലും ലീഡ്സും നേര്‍ക്കുനേര്‍ ; ഇരു കൂട്ടര്‍ക്കും ജയം അനിവാര്യം
ലീഡ്‌സ് യുണൈറ്റഡിനെതിരെ തങ്ങളുടെ തട്ടകത്തില്‍ കളിക്കാന്‍ ഇറങ്ങുന്ന ആഴ്സണലിന് തങ്ങളുടെ സ്ഥാനം ആദ്യ നാലില്‍ ഉറപ്പിക്കാനുള്ള സുവര്‍ണാവസരം ആണിത്.ഇന്നലെ യുണൈറ്റഡ് പരാജയപ്പെടുകയും ചെല്‍സി സമനിലയില്‍ കുരുങ്ങിയതും ആഴ്സണലിന് നല്ല വാര്‍ത്തയാണ്.എന്നാല്‍ ടോട്ടന്‍ഹാം ലിവര്‍പൂളിനെതിരെ ഒരു പോയിന്റ് നേടിയത് അവര്‍ക്ക് അത്ര നല്ല വാര്‍ത്തയാവാന്‍ വഴിയില്ല.യൂറോപ്പ ലീഗിലേക്ക് ഇതിനകം തന്നെ യോഗ്യത നേടിയ ആഴ്സണലിന് ഇന്നത്തെ വിജയം കൊണ്ട് മൂന്നാം സ്ഥാനത്ത് ഉള്ള ചെല്‍സിയില്‍ നിന്നുള്ള ദൂരം ഒന്നാക്കി കുറക്കാം.
ഗണ്ണേഴ്‌സ് അവരുടെ ഏറ്റവും അവസാന പോരാട്ടത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ 2-1 ന് തോൽപ്പിച്ചപ്പോള്‍ ലീഡ്സ് യുണൈറ്റഡിനെ എലാൻഡ് റോഡിൽ മാഞ്ചസ്റ്റർ സിറ്റി 4-0 ന് പരാജയപ്പെടുത്തി.പതിനേഴാം സ്ഥാനത്ത് ഉള്ള ലീഡ്സിന് റിലഗേഷന്‍ ഒഴിവാക്കാന്‍ വിജയം അനിവാര്യം ആണ്.പതിനെട്ടാം സ്ഥാനത്ത് ഉള്ള എവര്‍ട്ടന്‍ വെറും രണ്ടു പൊയന്റിനു മാത്രമാണ് ലീഡ്സിന് പിന്നില്‍.യൂറോപ്യന്‍ ഫുട്ബോള്‍ ഉറപ്പാക്കാന്‍ ആഴ്സണല്‍ ഇറങ്ങുമ്പോള്‍ ലീഡ്സിന്‍റെ പോരാട്ടം പ്രീമിയര്‍ ലീഗ് ഫുട്ബോളിനു വേണ്ടിയാണ്.കുറെയേറെ പ്രയത്നത്തിനു ശേഷം ആണ് ലീഡ്സ് പ്രീമിയര്‍ ലീഗിലേക്ക് മടങ്ങിയെത്തിയത്.അതിനാല്‍ ഇരു കൂട്ടരും തമ്മില്‍ ഉള്ള പോരാട്ടം തീ പാറും.ഇന്ത്യന്‍ സമയം ആറര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.






































