ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ !!!!
ചൊവ്വാഴ്ച രാത്രി വിയ്യാറയലിനെ 3-2ന് തോൽപ്പിച്ച ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇടം നേടി.ആദ്യ പകുതിയില്‍ ഇരട്ട ഗോള്‍ നേടി വിയാറയല്‍ ലിവര്‍പൂളിനെ വിറപ്പിച്ചു എങ്കിലും രണ്ടാം പകുതിയില്‍ കൃത്യതയാര്‍ന്ന നീക്കങ്ങലോടെ ലിവര്‍പൂള്‍ മൂന്നു ഗോള്‍ തിരിച്ചടിച്ചതോടെ ഫൈനല്‍ ടിക്കറ്റ് ലിവര്‍പൂളിന്റെ കൈയ്യില്‍ ആയി.അടുത്തൊന്നും ഇത്രക്ക് സമ്മര്‍ദം നേരിട്ട മത്സരം ലിവര്‍പൂള്‍ കളിചിട്ടുണ്ടാകില്ല.
മൂന്നാം മിനുട്ടില്‍ തന്നെ ബൌലായെ ഡയ നേടിയ ലീഡ് വിയാറയലിന്റെ നയം വ്യക്തമാക്കിയിരുന്നു.ലിവര്‍പൂള്‍ താരങ്ങള്‍ക്ക് സ്പേസ് നല്‍കാതെ പ്രെസ്സ് ചെയ്ത വിയാറയല്‍ 41 ആം മിനുട്ടില്‍ അടുത്ത ഗോള്‍ നേടി.ഹെഡറിലൂടെ ഫ്രാന്‍സിസ് കോക്വെലിന്‍ ലീഡ് ഇരട്ടിച്ചപ്പോള്‍ വിയാറയലിന്റെ വിജയസാധ്യത വളരെ വര്‍ധിച്ചു.എന്നാല്‍ രണ്ടാം പകുതിയില്‍ കണ്ട ലിവര്‍പൂള്‍ ഒന്നാം പകുതിയില്‍ നിന്ന് അപ്പാടെ വിത്യാസം ഉള്ളതായിരുന്നു.ഫാബിഞ്ഞോ,ലൂയിസ് ഡയസ്,സാധിയോ മാനെ എന്നിവര്‍ ആണ് ലിവര്‍പൂളിനു വേണ്ടി സ്കോര്‍ ബോര്‍ഡില്‍ ഇടം നേടിയത്.






































