European Football Foot Ball Top News

മുഖ ഫുട്ബോൾ ഏജന്‍റ്റ് മിനോ റയോള ഗുരുതരാവസ്ഥയിൽ മിലാൻ ആശുപത്രിയിൽ

April 29, 2022

മുഖ ഫുട്ബോൾ ഏജന്‍റ്റ് മിനോ റയോള ഗുരുതരാവസ്ഥയിൽ മിലാൻ ആശുപത്രിയിൽ

ലോകത്തിലെ ഏറ്റവും പ്രമുഖ ഫുട്ബോൾ ഏജന്റുമാരിൽ ഒരാളായ മിനോ റയോള മിലാനിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്.ഇറ്റലിയിൽ നിന്ന് അദ്ദേഹം മരിച്ചു എന്ന റിപ്പോര്‍ട്ട്‌ ആണ് ആദ്യം കേട്ടത് എങ്കിലും ജീവനോടെ തന്നെ അദ്ദേഹം ഉണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്.54-കാരനായ അദ്ദേഹം ഫുട്ബോൾ ലോകത്തെ ഏറ്റവും സ്വാധീനമുള്ള ചില കളിക്കാരെ പ്രതിനിധീകരിക്കുന്നു, കൂടാതെ ഫുട്ബോൾ ട്രാന്‍സഫര്‍ മാര്‍ക്കറ്റില്‍ അദ്ദേഹം വഹിക്കുന്ന പങ്കു ചെറുതല്ല.ക്ലബുകളോട് താരങ്ങള്‍ക്ക് വേണ്ടി ഇത്രയും വിലപേശുന്ന ഒരു ഏജന്റ് നിലവില്‍ വേറെയില്ല എന്ന് തന്നെ പറയാം.

ജനുവരിയിൽ റയോളയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.സ്ലാറ്റൻ ഇബ്രാഹ്‌മോവിച്ച്,പോൾ പോഗ്ബ, എർലിംഗ് ഹാലൻഡ്, ഇറ്റാലിയൻ ത്രയങ്ങളായ ജിയാൻലൂയിജി ഡോണാരുമ്മ, മാർക്കോ വെറാറ്റി, മരിയോ ബലോട്ടെല്ലി എന്നിവരെ പ്രതിനിധീകരിക്കുന്ന 130 മില്യൺ യൂറോയിലധികം മൂല്യമുള്ള കൈമാറ്റങ്ങളിൽ അദ്ദേഹം തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

Leave a comment