ആന്‍ഫീല്‍ഡില്‍ വിയാറയലിന് അടി തെറ്റി
ബുധനാഴ്ച ആൻഫീൽഡിൽ നടന്ന ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ ആദ്യ പാദത്തിൽ വിയ്യാറയലിനെതിരെ 2-0 ന് വിജയം നേടി യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക് ലിവര്‍പൂള്‍ ഒരു പടി കൂടി എടുത്തുവെച്ചു.ആദ്യ പകുതിയില്‍ ലിവര്‍പൂളിനെ ഗോള്‍ നേടാതെ തടയാന്‍ വിയാറയലിന് ആയി.53 ആം മിനുട്ടില്‍ ജോര്‍ഡന്‍ ഹേണ്ടെഴ്സന്‍ എടുത്ത ഷോട്ട് ഡിഫ്ലക്ക്ഷന്‍ ആയി ലിവര്‍പൂളിന് ആദ്യ ഗോള്‍ സമ്മാനിച്ചു.
തൊട്ടുപിന്നാലെ മാനെയും സ്കോര്‍ ബോര്‍ഡില്‍ ഇടം നേടിയതോടെ എതിരില്ലാത്ത രണ്ടു ഗോള്‍ വിജയം നേടി ലിവര്‍പൂള്‍ ഫൈനല്‍ എന്ന കടമ്പയിലേക്ക് ഒരു പടി കൂടി എടുത്തുവെച്ചു.മേയ് നാലിന് വിയറയല്‍ ഹോം ആയ എല്‍ മാഡ്രിഗാലില്‍ വെച്ചാണ് രണ്ടാം പാദം.






































