റയൽ മാഡ്രിഡിന്റെ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിനു എതിരാളിയാവാന്‍ സിറ്റിക്ക് കഴിയില്ല
മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന്റെ ചരിത്രവുമായി മത്സരിക്കാൻ കഴിയില്ലെന്ന് പെപ് ഗാർഡിയോള.എന്നാൽ ചൊവ്വാഴ്ച നടക്കുന്ന മത്സരത്തിന്റെ സെമിഫൈനലിൽ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ സ്പാനിഷ് വമ്പന്മാരുടെ 13 കിരീടങ്ങൾ തങ്ങളെ ബാധിക്കില്ല എന്ന് തെളിയിക്കാന്‍ ഉള്ള ബാധ്യത തന്റെ ടീമിന് ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.
“ഞാന്‍ പലതവണ ഇവിടെ വന്നിട്ടുണ്ട്.ചരിത്രം ഇവിടെ നല്ല പോലെ ഉണ്ട്.ഞങ്ങൾക്ക് അത് മാറ്റാൻ കഴിയില്ല, പക്ഷേ ഇത് 11 വേഴ്സസ് 11 ആണ്.ആര് ജയം നേടുമെന്ന് കളിക്കാര്‍ തീരുമാനിക്കും. എന്റെയും കാര്ലോയുടേയും തന്ത്രമോ പരിചയ സമ്പത്തോ അല്ല ഇവിടെ കാര്യം.താരങ്ങളുടെ മാനസിക ശക്തിയാണ്.”ഗ്വാർഡിയോള തിങ്കളാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു.വാക്കര്‍,സ്റ്റോണ്‍സ് എന്നിവരുടെ കാര്യത്തില്‍ മത്സരത്തിനു മുന്‍പ് മാത്രമേ ഉറപ്പ് പറയാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.സസ്പെന്‍ഷനില്‍ ആയ കാന്‍സലോക്ക് ആദ്യ പാദം പുറത്ത് ഇരിക്കേണ്ടി വരും.






































