പിച്ചിന്‍റെ വലുപ്പകുറവ് മൂലം 2028 യൂറോയിൽ ഗെയിമുകൾക്ക് ആതിഥേയത്വം വഹിക്കാൻ ആൻഫീൽഡിന് കഴിയില്ല
പിച്ചിന്റെ അളവുകൾ വളരെ ചെറുതായതിനാൽ 2028 യൂറോയിൽ ഗെയിമുകൾ ആതിഥേയത്വം വഹിക്കാൻ ആൻഫീൽഡിനെ അനുവദിക്കില്ലെന്ന് യുവേഫ വെളിപ്പെടുത്തി.അഞ്ച് രാജ്യങ്ങളുടെ ബ്രിട്ടീഷ് ദ്വീപുകളുടെ ബിഡ് യൂറോപ്യൻ ഫുട്ബോൾ ഗവേണിംഗ് ബോഡി സ്ഥിരീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ടൂർണമെന്റിലെ ഗെയിമുകൾക്കായി 16 ഗ്രൗണ്ടുകൾ തയ്യാറായി കഴിഞ്ഞു.അതിൽ പത്ത് ഇംഗ്ലണ്ടിലായിരിക്കും.
ഇംഗ്ലീഷ് ഫുട്ബോളിലെ ഏറ്റവും വിജയകരമായ രണ്ടാമത്തെ ടീമിന്റെ ആസ്ഥാനമായ ആൻഫീൽഡ് ആതിഥേയരുടെ പട്ടികയിൽ ഉണ്ടാകില്ല എന്നത് ക്ലബിനും ആരാധകര്‍ക്കും വലിയ ഒരു തിരിച്ചടി തന്നെ ആയിരിക്കും.ടൂർണമെന്റുകൾക്കായുള്ള യുവേഫയുടെ നിയന്ത്രണങ്ങൾ പിച്ചുകൾക്ക് 105 * 68 മീറ്റർ വേണം എന്നാണ്.എന്നാല്‍ ആന്‍ഫീല്‍ഡ് 101 മീറ്റര്‍ നീളമേ ഉള്ളൂ.ഇക്കാരണത്താൽ, ഗ്രൗണ്ട് പരിഗണിക്കില്ലെന്ന് ഫുട്ബോൾ അസോസിയേഷൻ മേധാവികൾ ലിവർപൂളിനെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.എന്നാല്‍ നഗര നിവാസികള്‍ക്ക് ആശ്വാസം പകര്‍ന്നു കൊണ്ട് എവര്‍ട്ടന്‍റെ പണി പൂര്‍ത്തിയാക്കാന്‍ പോകുന്ന ബ്രാംലി മൂര്‍ സ്റ്റേഡിയം യൂറോ മത്സരങ്ങള്‍ക്ക് അനുയോജ്യം ആണ് എന്നതാണ്.






































