റൂഡിഗറിനെ ചെല്‍സി വിട്ടതില്‍ മുന്‍ താരം ജോണ്‍ ടെറിക്ക് നിരാശ
സീസണിന്റെ അവസാനത്തിൽ അന്റോണിയോ റൂഡിഗറിനെ ക്ലബ് വിടാൻ ചെൽസി അനുവദിച്ചതിൽ തന്‍റെ കടുത്ത പ്രതിഷേധം അറിയിച്ച് ജോൺ ടെറി.ബ്ലൂസ് ഇതിഹാസം സോഷ്യൽ മീഡിയയിൽ തന്റെ നിരാശ പ്രകടിപ്പിച്ചു.2017 ജൂലൈയിൽ റോമയിൽ നിന്ന് സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് 29 മില്യൺ പൗണ്ട് ട്രാന്‍സ്ഫറില്‍ എത്തിയ താരം തന്‍റെ കരിയറിന്റെ പീക്ക് സമയത്ത് ആണ് ചെല്‍സി വിടുന്നത്.
ഈ സീസണിലെ യുവേഫ സൂപ്പർ കപ്പും ഫിഫ ക്ലബ് ലോകകപ്പ് ബഹുമതികളും ഉൾപ്പെടെ 29 കാരനായ അദ്ദേഹം ചെല്‍സിക്കൊപ്പം ഇന്നുവരെ അഞ്ച് ട്രോഫികൾ നേടിയിട്ടുണ്ട്.ടൂഷലിന്റെ നിരയില്‍ പ്രധാനിയായ താരം ടീം വിടുന്നത് ഒരു വാക്ക് കൊണ്ട് പോലും ചെല്‍സി തടയുന്നത് താന്‍ കണ്ടില്ല എന്നും താരം തന്‍റെ മുന്‍ ക്ലബിനെ കുറ്റപ്പെടുത്തി.






































