അലബയും കാസെമിറോയും സിറ്റിക്കെതിരെ ബൂട്ടണിയില്ല
മാഞ്ചസ്റ്റർ സിറ്റിക്കെതിരായ റയൽ മാഡ്രിഡിന്റെ ചാമ്പ്യൻസ് ലീഗ് സെമിയിൽ ഡേവിഡ് അലബയും കാസെമിറോയും കളിക്കാനിടയില്ല എന്ന് കാർലോ ആൻസലോട്ടി.ഇരുവരും പേശീസംബന്ധമായ പ്രശ്നങ്ങൾ അഭിമുഘീകരിക്കുന്നു.ഇരുവരെയും റയൽ മാഡ്രിഡിന്റെ ട്രാവലിംഗ് സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ചൊവ്വാഴ്ചത്തെ മത്സരത്തിനുള്ള അവരുടെ ലഭ്യതയെക്കുറിച്ച് ഇപ്പോഴും പല രീതിയിലുള്ള സംശയങ്ങള്‍ ഉണ്ട്.
പൂർണ്ണ പരിശീലനത്തിലേക്ക് മടങ്ങിയെത്തിയ ഫുൾബാക്ക് ഫെർലാൻഡ് മെൻഡിയുടെ കാര്യത്തില്‍ അന്‍സലോട്ടി തൃപ്തന്‍ ആണ്.പരിശീലനത്തില്‍ താരം മികച്ച പുരോഗതി കൈവരിച്ചു എന്ന് വെളിപ്പെടുത്തിയ അദ്ദേഹം തന്നെയാണ് മറ്റു രണ്ടു താരങ്ങളുടെ അഭാവതിനുള്ള സൂചനകള്‍ നല്‍കിയത്.പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ സിറ്റിയെ നേരിടാന്‍ ഒരുങ്ങുന്ന റയല്‍ ഇത്തവണ ഫേവറിറ്റ്സ് അല്ല.അതിനാല്‍ സുപ്രധാന താരങ്ങളുടെ അഭാവം അന്‍സലോട്ടിയെ പ്രതികൂലമായി ബാധിക്കും.






































