ഫ്രെങ്കി ഡി യോംഗ് ഓഫറുകൾക്ക് ബാഴ്സ ചെവി കൊടുക്കുന്നു
ഈ വേനൽക്കാലത്ത് മിഡ്ഫീൽഡർ ഫ്രങ്കി ഡി യോങ്ങിനായി ബാഴ്സലോണ ഓഫറുകൾ കേള്‍ക്കാന്‍ തയ്യാറായതായി റിപ്പോര്‍ട്ട്.24-കാരനായ ബ്ലൂഗ്രാന സാവിയുടെ കീഴിൽ ടീമിന്റെ അവിഭാജ്യ ഘടകമായി തുടരുകയും 43 മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടി.താരത്തിന് 2026 വരെ ക്യാമ്പ് നൗവിൽ കരാര്‍ ഉണ്ട്.

എന്നാല്‍ ഈ ഇടക്ക് സാവിക്ക് കീഴില്‍ താരത്തിന് വേണ്ടപോലെ പരിഗണന കിട്ടുന്നില്ല. താരത്തിന്റെ റോള്‍ പലപ്പോഴും ഗാവിക്ക് സാവി നല്‍കുന്നത് ഇരുവരും തമ്മില്‍ ഉള്ള ബന്ധത്തിന് കല്ലുകടിയാകുന്നുണ്ട്.കൂടാതെ ഇൻകമിംഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് ഓൾഡ് ട്രാഫോഡിലെ തന്റെ മുൻ അയാക്സിലെ ശിഷ്യനുമായി വീണ്ടും ഒന്നിക്കാൻ ആഗ്രഹിക്കുന്നു.മാനേജര്‍ക്ക് യുണൈറ്റഡ് മാനെജ്മെന്റ് ട്രാന്സഫറിനുള്ള എല്ലാ ലൈസന്‍സും നല്കിയ സ്ഥിതിക്ക് അടുത്ത സീസണില്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഡി യോംഗ് പന്ത് തട്ടുന്ന കാഴ്ച്ച വിദൂരം അല്ല.